‘ഇന്ത്യ തിളങ്ങുന്നു’ …. 2004ലെ പൊതു തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിക്കാട്ടിയ ഈ മുദ്രാവാക്യം രാജ്യത്തിന്റെ സാമ്പത്തിക ശുഭാപ്തി വിശ്വാസത്തെ തെല്ലൊന്നുമല്ല മുന്നോട്ടു നയിച്ചത്. 2024 രാജ്യം വീണ്ടുമൊരു പൊതു തെരഞ്ഞെടുപ്പ് നേരിടാൻ ഒരുങ്ങുമ്പോൾ ലോകത്തിനു മുന്നിൽ ഇന്ത്യക്ക് മറ്റൊരു സ്ഥാനമാണ് .2050 ഓടെ ഇന്ത്യ ലോകത്തിലെ അഞ്ച് മുൻ നിര ശക്തികളിൽ ഒന്നാകുമെന്നും 2070 ഓടെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക വേദികളിൽ ആവർത്തിക്കുമ്പോൾ യാഥാർത്ഥ്യം എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.
ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയ്ക്കും ഇന്ത്യാ പാക് വിഭജനത്തിനും ശേഷം രാഷ്ട്രീയ സാമ്പത്തിക അനിശ്ചിതാവസ്ഥയിൽ നിന്ന് പഞ്ചവത്സരപദ്ധതികളുടെ കൈപിടിച്ച് പിച്ചവെച്ചു തുടങ്ങി. നിരക്ഷരായ ഒരു വലിയ ജനസമൂഹമായിരുന്നു മുന്നിൽ, ജനസംഖ്യ അധികമായതിനാൽ ഓരോ വ്യക്തിക്കും ഭൂവിഭവങ്ങളുടെ അഭാവം ഒരു വലിയ പ്രശ്നമായിരുന്നു. 1950 മുതൽ ഭാരത സർക്കാരും,സർക്കാരേതിര സംഘടനകളും കൂടിച്ചേർന്ന് ഇന്ത്യയിൽ നിന്നും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാൻ നിരവധി നടപടികൾ എടുത്തു തുടങ്ങി.. ഭക്ഷ്യപദാർത്ഥങ്ങൾക്ക് ധനസഹായം നൽകുക, വായ്പകൾ കൂടുതൽ ഉദാരമാക്കുക, കൂടാതെ കാർഷികവൃത്തിയിൽ പുതിയതരം സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക തുടങ്ങിയ നടപടികൾ ഭരണത്തിലേറിയ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായി.. ഇത്തരം നടപടികൾ ക്ഷാമം ഇല്ലാതാക്കാൻ സഹായിച്ചു. പരിപൂർണ്ണ ദാരിദ്ര്യം എന്നതിൽ നിന്നും ഇന്ത്യ ഭാഗികമായെങ്കിലും മോചിതമായി . തുടങ്ങി. 1980-കൾ വരെ വലിയ രീതിയിലുള്ള സാമ്പത്തിക വളർച്ചയൊന്നും സമ്പദ്ഘടനയില്‍ പ്രതിഫലിച്ചില്ല. എന്നാൽ കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം മറ്റു സാമൂഹ്യസംവിധാനങ്ങൾകൂടി വളർന്നില്ല. ഉദാഹരണമായി, ചില സാമ്പത്തിക സമൂഹങ്ങൾ, ഭൗമശാസ്ത്രപരമായ മേഖലകൾ, ചില നഗര-ഗ്രാമ മേഖലകൾ ഇവയൊന്നും പ്രതീക്ഷിച്ചത്ര വളർച്ച കൈവരിച്ചില്ല.
യാഥാർത്ഥ്യത്തിലേക്കുള്ള ദൂരം
ദാരിദ്ര്യ നിർമാർജനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിക്കപ്പെടുന്നുണ്ടെങ്കിലും അവ യഥാസമയം നടപ്പിലാക്കാൻ സാധിക്കാത്തതിനാൽ ദാരിദ്ര്യം ഇന്ത്യക്ക് വലിയൊരു കീറാമുട്ടിയാണ്. 2022-ൽ ദരിദ്ര രാഷ്ട്രങ്ങളുടെ പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് ഇന്ത്യ. 29.1 ശതമാനം ആളുകള്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. അതായത് ജനസംഖ്യയുടെ നാലിലൊന്ന് പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയെന്നർത്ഥം. ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണ്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവ് കൊണ്ട് വളർച്ച മുരടിച്ചവരാണെന്ന് യൂണിസെഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനദണ്ഡങ്ങളിലെ പിഴവ് : യാഥാർത്ഥ്യങ്ങൾക് തിരിച്ചടിയാകുന്ന സർക്കാർ നിലപാട്
അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് 2017 സെപ്തംബർ 25ന് നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നു. വിരോധാഭാസമെന്നു പറയട്ടെ, മാറി മാറി വരുന്ന സർക്കാരുകൾക്ക് ഇന്ത്യ എത്ര ദരിദ്രമാണെന്ന് കൃത്യമായി അറിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്തരം പ്രഖ്യാപനങ്ങൾ .
2019 നവംബറിൽ, രാജ്യത്തെ ദാരിദ്ര്യത്തിന്റെ കൃത്യമായ അളവ് സൂചിപ്പിക്കുന്ന ഉപഭോഗ ചെലവ് സർവേയുടെ പ്രകാശനം കേന്ദ്ര സർക്കാർ നിർത്തിവച്ചു. 2017-18ലെ ഉപഭോക്തൃ ചെലവ് സർവേയുടെ ഫലങ്ങൾ പുറത്തുവിടാതിരിക്കാനുള്ള സർക്കാരിന്റെ തീരുമാനം വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. വിശ്വസനീയമായ സർക്കാർ രേഖകളുടെയും സർവ്വേകളുടെയും അഭാവം യാഥാർത്ഥ്യങ്ങളിലേക്കുള്ള അകലം കൂട്ടുന്നു. നാഷണൽ സാമ്പിൾ സർവേയുടെ . ഇന്ത്യയിലെ ദാരിദ്ര്യാവസ്ഥയുടെ കണക്കെടുപ്പിന്റെ മാനദണ്ഡങ്ങളിലെ അവ്യക്തതയെ കുറിച്ച് വലിയ സംവാദങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നു വരുന്നത്. ഇതു തന്നെയാണ് നാഷണൽ സാബിൾ സർവ്വേ ഡേറ്റ പുറത്തു വിടാതിരിക്കാൻ ഉള്ള കാരണമായി സർക്കാർ പറയുന്നത്. ഇന്ത്യയിലെ ദാരിദ്ര്യവസ്ഥയെ കുറിച്ചുള്ള ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെയും വേൾഡ് ബാങ്കിന്റെയും രണ്ട് റിപ്പോർട്ടുകളിൽ വ്യത്യസ്ത നിഗമനങ്ങൾ കടന്നു കൂടുന്നതിന് വ്യക്തമായ ഡേറ്റയുടെ അഭാവം കാരണമായി.
സെന്‍റര്‍ ഫോർ ന്യൂ ഇക്കണോമിക്‌സ് സ്റ്റഡീസ് ഇൻഫോ സ്‌ഫിയറിന്‍റെ ഇന്ത്യയിലെ ദാരിദ്ര്യാവസ്ഥയെ കുറിച്ചുള്ള വിലയിരുത്തല്‍ സംബന്ധിച്ച ഏറ്റവും പുതിയ പതിപ്പിൽ നിന്നുള്ള വിശദീകരണ ലേഖനത്തിൽ കോവിഡിന് മുമ്പും കോവിഡിന് ശേഷവുമുള്ള വ്യത്യാസങ്ങള്‍ വിവിധ കോണുകളില്‍ നിന്ന് വിലയിരുത്തുന്നു. മഹാമാരി, ദാരിദ്ര്യം, അസമത്വം’ എന്ന പേരില്‍ ആദ്യ റിപ്പോര്‍ട്ട് അന്താരാഷ്ട്ര നാണയനിധിക്കു വേണ്ടിയാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ വിചാരിച്ചതു പോലെയല്ലെങ്കിലും ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥയ്ക്ക് മാറ്റമുണ്ടായി എന്ന നിഗമനമാണ് ലോകബാങ്കിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന രണ്ടാമത്തെ റിപ്പോര്‍ട്ടില്‍.
ആദ്യഭാഗ പഠനങ്ങള്‍ക്കായി ഗാര്‍ഹിക സര്‍വ്വേയാണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. കൊവിഡ് എന്ന മഹാമാരി ഇന്ത്യയിലെ ദാരിദ്ര്യത്തെയും അസമത്വത്തെയും എത്രത്തോളം സ്വാധീനിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇതിനായി പ്രത്യേക കാലയളവിലെ അന്തിമമായ വരവ് -ഉപഭോഗ- ചെലവ് കണക്ക് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. സംസ്ഥാനതലത്തിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കണക്കാക്കുന്നതിന് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രൊഡക്ട് പട്ടികയെയും ആശ്രയിച്ചിട്ടുണ്ട്. പ്രധാനമായും സര്‍വ്വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഇവയാണ്.
1.- സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉല്പാദനം അഥവാ SDP ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ ദാരിദ്ര്യത്തിന്‍റെ തോത് കുറഞ്ഞുനില്‍ക്കുന്നു.
2.- സർക്കാർ ഭക്ഷണ കൈമാറ്റനയത്തെ തുടര്‍ന്ന് 2020 ൽ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം 0.8 ശതമാനമായി കുറഞ്ഞിരിക്കുന്നു.
3.-സമീപ വർഷങ്ങളിൽ ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്കുള്ള സബ്‌സിഡി ലൈന്‍ അഥവാ എസ്‌പിഎൽ വർദ്ധിച്ചിട്ടുണ്ട്. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ഇത് കൂടുതലാണ്.
ജനസംഖ്യാ വർദ്ധനവ്, നഗരവൽക്കരണം, സർക്കാർ സഹായ പദ്ധതികളിലെ വർദ്ധനവ് എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളാണ് ദാരിദ്ര്യരേഖയ്ക്കുള്ള സബ്‌സിഡി ലൈന്‍ ഉയര്‍ന്നതിന് കാരണം. ദാരിദ്ര്യം കുറയ്ക്കാൻ സർക്കാർ സബ്‌സിഡികൾ എത്രത്തോളം സഹായിക്കുന്നു എന്നതിന്‍റെ അളവുകോലാണ് SPL. ഈ സബ്സിഡി തുക ആഹാര സാധനങ്ങള്‍ മുതല്‍ ഇന്ധനം വരെയുള്ളവയ്ക്കുള്ള സബ്സിഡിയിലേക്ക് വകമാറ്റുന്നു. ചുരുക്കത്തില്‍ ഉയർന്ന എസ്‌പിഎൽ അർത്ഥമാക്കുന്നത് ദാരിദ്ര്യം കുറയ്ക്കുന്നതിന് സർക്കാർ സബ്‌സിഡികൾ കൂടുതൽ ഫലപ്രദമാണ് എന്നാണ്. 2011-12 മുതൽ SPL കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന ജനസംഖ്യയുടെ അനുപാതം 1.5 ശതമാനം കുറച്ചിട്ടുണ്ട്.
എന്നിരുന്നാലും, സബ്‌സിഡി നൽകുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ഗുണനിലവാരം പരിഗണിക്കാത്തതിനാൽ എസ്‌പിഎൽ ദാരിദ്ര്യം കുറയ്ക്കുന്നതിനുള്ള ഒരു തികഞ്ഞ അളവുകോലല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല കണ്‍സ്യൂമര്‍ എക്സപെന്‍ഡിച്ചര്‍ സര്‍വ്വേ അഥവാ CES രീതി, സമ്പന്ന കുടുംബങ്ങളെ വേണ്ടത്ര ഉൾക്കൊള്ളുന്നില്ല എന്ന് ആക്ഷേപമുണ്ട്. സ്ഥാപനങ്ങളിൽ താമസിക്കുന്ന വ്യക്തികളെയും സ്ഥിരമായ പാർപ്പിടമില്ലാത്തവരെയും ഇത് ഒഴിവാക്കുന്നതാണ് ഇത്തരത്തില്‍ ആക്ഷേപം ഉയരാന്‍ കാരണം.
നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് ദാരിദ്ര്യം കുറയുന്നത്. 2011 മുതൽ ഇന്ത്യയിലെ കടുത്ത ദാരിദ്ര്യം 12.3 ശതമാനം പോയിൻറ് കുറഞ്ഞിട്ടുണ്ടെന്നും എന്നാൽ നിരക്ക് കുറയുന്ന വേഗം മുമ്പ് കരുതിയതിലും മന്ദഗതിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ലോകബാങ്ക് ഈ കണ്ടെത്തലുകൾ ഇന്ത്യയിലെ ദാരിദ്ര്യ നിരക്കിന്‍റെ ഔദ്യോഗിക കണക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ദാരിദ്ര്യം സംബന്ധിച്ച സമഗ്രമായ വിശകലനം പ്രബന്ധം നൽകുന്നുണ്ടെങ്കിലും അതിന് ചില പോരായ്മകളുണ്ട്. ഇത് ഏറ്റവും ദരിദ്രരും സമ്പന്നരുമായ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നില്ല എന്നതാണ് വലിയ വിമര്‍ശനം. CPHS രാജ്യത്തെ യഥാർത്ഥ ഉപഭോഗ നിലവാരത്തെ കൃത്യമായി പ്രതിനിധീകരിക്കുന്നില്ല എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യത്യസ്ത സമയങ്ങളിൽ ദാരിദ്ര്യത്തെക്കുറിച്ച് വിവിധ സ്ഥലങ്ങളിൽ വ്യത്യസ്ത ധാരണകൾ ഉള്ളതിനാൽ ദാരിദ്ര്യം അളക്കൽ ബുദ്ധിമുട്ടാണ്. ഉദാഹരണത്തിന്, യുഎസ്‌എയിലെ ഒരു ദരിദ്രൻ സ്വന്തമായി കാർ ഇല്ലാത്തവനായിരിക്കാം. എന്നാൽ ഇന്ത്യയിൽ, ഒരു കാർ ഉള്ളത് ചിലർക്ക് മാത്രം സ്വപ്നം കാണാൻ കഴിയുന്ന ഒരു ആഡംബരമാണ്. അങ്ങനെ, ഒരാളുടെ പോഷകാഹാരത്തിന്റെയും വരുമാനത്തിന്റെയും പല വശങ്ങളും അളക്കുന്നത് ഇന്ത്യയിലെ ദാരിദ്ര്യം നിർണ്ണയിക്കുന്നു.
ജാതിയും മതവും രണ്ട് സ്വതവേയുള്ള പാരമ്പര്യ ഭാരങ്ങളാണെങ്കിൽ അടുത്തത് ദാരിദ്ര്യമാണ്. ദരിദ്രരായ മിക്ക കുടുംബങ്ങളിലെയും അടുത്ത തലമുറയും ദരിദ്രരാകുന്നതിനുള്ള സാധ്യതകളാണ് എപ്പോഴും…
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം