ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനി കുടുംബ സമേതം താമസിക്കുന്നത് 15,000 കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവിലാണ്. മുംബൈയിലെ ആന്റിലിയ എന്ന പേരുള്ള വീട് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസ്തിയാണ്. ഈ വീടിന് നിരവധി പ്രത്യേകതകളുണ്ട്. വാതിലിന്റെ സുരക്ഷ മുതൽ നീന്തൽക്കുളം, ആഡംബ മുറികൾ, ജീവനക്കാർ തുടങ്ങിയവ ചർച്ച ചെയ്യപ്പെടാറുണ്ട്. ആന്റിലിയയെ കൂടാതെ മുകേഷ് അംബാനിക്ക് ഒരു ആഡംബര വില്ല ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? ദുബായിലും മുകേഷ് അംബാനിക്ക് ഒരു ആഡംബര ബംഗ്ലാവ് ഉണ്ട്. നോർത്ത് പാം ജുമൈറയിലാണ് മുകേഷ് അംബാനിയുടെ വില്ല സ്ഥിതി ചെയ്യുന്നത്.
Read More: വിദ്യാർഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ 30 ശതമാനം ഇളവ് അനുവദിക്കും
മകൻ അനന്ത് അംബാനിക്ക് വേണ്ടി മുകേഷ് അംബാനി ആദ്യം പാം ജുമൈറയിൽ 80 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയ്ക്ക് വീട് സ്വന്തമാക്കിയിരുന്നു. പിന്നീട് 163 മില്യൺ ഡോളർ അതായത് ഏകദേശം ഇരട്ടി തുകയ്ക്കാണ് മുകേഷ് അംബാനി ബംഗ്ലാവ് വാങ്ങിയത്. അനന്ത് അംബാനിക്ക് വേണ്ടി ആദ്യം വാങ്ങിയ വീട്ടിൽ നിന്നും ചെറിയ ദൂരം മാത്രമേ ഈ ലക്ഷ്വറി വിലയിലേക്കുള്ളു.
ഇളയ മകനായി വാങ്ങിയ വില്ലയിൽ പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ തുടങ്ങിയ ആഡംബര സൗകര്യങ്ങളുമാണുള്ളത്. എന്നാൽ അതിന്റെ ഇരട്ടി മൂല്യമുള്ള പുതിയ വീട് ആഡംബരത്തിന്റെ അർത്ഥം തന്നെ മാറ്റിമറിക്കാൻ പോന്നവയാണ്. നീലക്കടലിനോട് ചേർന്ന് തന്നെയാണ് പുതിയ ഭവനം. ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹമാണ് ദുബായിലെ പാം ജുമെയ്റ. സമ്പന്നരുടെ കേന്ദ്രം എന്നുതന്നെ വിശേഷിപ്പിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം