തിരുവനന്തപുരം നഗര വികസനത്തിന്‍റെ മാസ്റ്റർ പ്ലാനിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൂടിയാലോചനകൾ ഇല്ലാതെ തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ തലസ്ഥാന നഗരത്തിന്റെ വളർച്ചയെയും വികസനത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് വ്യവസായികൾ. അഞ്ചു മീറ്റർ റോഡിന് സമീപം പതിനായിരം ചതുരശ്ര അടി കെട്ടിടവും ഏഴു മീറ്റർ റോഡിന് സമീപം നാൽപതിനായിരം ചതുരശ്ര അടി നിർമ്മാണവും മാത്രമേ പരമാവധി പാടുള്ളൂ എന്ന ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് വ്യവസായ സമൂഹം. നഗരത്തിലെ 274 ഏക്കർ സ്ഥലം പ്രത്യേക സോണായി പ്രഖ്യാപിച്ച് അവിടെ യാതൊരു നിർമ്മാണവും പാടില്ല എന്ന് ഉത്തരവിറക്കിയത് എന്ത് അടിസ്ഥാനത്തിലെന്നും വ്യവസായികൾ ചോദിക്കുകയാണ്. നഗരവികസനം ലക്ഷ്യമിടുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അമര്‍ പദ്ധതിയുടെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തിന്‍റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്.
തലസ്ഥാനത്തെ 100 വാര്‍ഡുകല്‍ ഉള്‍പ്പെടെ 53000 ഏക്കര്‍ സ്ഥലമാണ് വികസനത്തിന്‍റെ പരിധിയില്‍ വരുന്നത്. നിലവിലെ കെട്ടിട നിര്‍മ്മാണ ചട്ടത്തില്‍ കാതലായ മാറ്റം വരുത്തിയാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. 5 മീറ്റര്‍ വീതിയുള്ള റോഡിന് സമീപം പരമാവധി 80000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം പണിയാമെന്നാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഇനി 10000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം മാത്രമേ പണിയാന്‍ സാധിക്കൂ. 7 മീറ്റര്‍ വീതിയുള്ള റോഡില്‍ രണ്ടുലക്ഷത്തി നാല്പതിനായിരം ചതുരശ്ര അടി വലിപ്പമുള്ള കെട്ടിടം നിര്‍മ്മിക്കാമെന്നത് ഇനി നാല്പതിനായിരം ചതുരശ്ര അടിയായി ചുരുങ്ങും. പത്തു മീറ്റര്‍ റോഡിന് സമീപം നിര്‍മ്മാണത്തിന് യാതൊരു പരിധിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി മുതല്‍ അവിടെ രണ്ട് ലക്ഷത്തി നാല്പതിനായിരം ചതുരശ്രഅടിക്കു മുകളില്‍ നിര്‍മ്മാണം പാടില്ല എന്ന നിയമം വരികയാണ്. കെട്ടിടത്തിന്‍റെ തറവിസ്തീര്‍ണ്ണം മൂന്നിന് മുകളിലാണെങ്കില്‍ ഓരോ ചതുരശ്ര അടിക്കും 5000 രൂപ അധിക ഫീസ് നല്‍കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്. ഇതിന് പുറമെ തലസ്ഥാനത്ത് 274 ഏക്കര്‍ സ്ഥലം പ്രത്യേക വികസ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ യാതൊരു നിര്‍മ്മാണവും പാടില്ല എന്ന് നഗര സഭ പറയുന്നു. കഴിഞ്ഞ മാസം 19നാമ് നഗരസഭ ഇതി സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. പരാതിയുള്ളവര്‍ 60 ദിവസത്തിനകം അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും മാസ്റ്റപ്ലാനിനെ കുറിച്ചോ വിജ്ഞാപനത്തെ കുറിച്ചോ തലസ്ഥാന വാസികല്‍ ഇനിയും അറിഞ്ഞിട്ടില്ല. ക്രയം വിക്രയം ചെയ്യാനായി എത്തുമ്പോള്‍ മാത്രമാണ് സാധാരണക്കാര്‍ ഈ ഭൂമി മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ടതാണെന്ന് അറിയുന്നത്. കൃത്യമായ കൂടിയാലോചനകള്‍ നടത്താതെ നടത്തിയ മാസ്റ്റര്‍പ്ലാന്‍ തലസ്ഥാനത്തിന്‍റെ വികസനത്തെ പിറകോട്ടടിക്കുമെന്ന് വ്യവസായ സമൂഹം ചൂണ്ടിക്കാട്ടുന്നു. കൊച്ചിക്കോ കോഴിക്കോടിനോ ബാധകമല്ലാത്ത ഈ നിയന്ത്രണം തിരുവനന്തപുരത്തിന് മാത്രം എങ്ങനെ ബാധകമാകുമെന്ന് ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കോമേഴ്സ് ചോദിക്കുന്നു. ഭൂമിയുടെ വില ഇടിയുകയും ഫ്ലാറ്റുകളുടെ വില കുതിച്ചുയരുകയും ചെയ്യുന്നതോടെ റിയല്‍ എസ്റ്റേറ്റ് വ്യവസായം തകര്‍ച്ചയിലേക്ക് കൂപ്പു കുത്തും എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്.
അതേസമയം തുറസ്സായതും ഹരിതവുമായ പ്രദേശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി, കരട് മാസ്റ്റർ പ്ലാനിൽ കോട്ടയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ നിർമ്മാണ രഹിത മേഖലകളാക്കാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ, സോണുകളിൽ നിർമ്മിക്കാൻ നിരവധി പുതിയ പാർക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളും വികസനത്തിന് നിയന്ത്രണങ്ങൾ നേരിടും. നഗരത്തിനുള്ളിലെ ഗ്രീൻ സോണുകളും ജലാശയങ്ങളും സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. പുതിയ പദ്ധതിയിൽ തിരുവനന്തപുരത്തെ രണ്ട് സോണുകളാക്കി തിരിച്ച് 25 സോണുകളായി തിരിച്ചിട്ടുണ്ട്. നഗരത്തിന്‍റെ ഭാവിയിലെ നഗരവളർച്ച കണക്കിലെടുത്ത്, കൂടുതൽ പാരിസ്ഥിതിക സംവേദനക്ഷമതയുള്ള പ്രദേശങ്ങളും നീക്കിവച്ചിരിക്കുന്നു. നഗരത്തിന്‍റെ വടക്ക്, തെക്ക് ഭാഗങ്ങളിൽ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്‍റ് ഇടനാഴികൾക്കും ഊന്നൽ നൽകിയിട്ടുണ്ട്.
ഇൻഡസ്ട്രിയൽ സോൺ, ടൂറിസം സോൺ, ഐടി സെക്ടർ സോൺ, റെസിഡൻഷ്യൽ സോൺ തുടങ്ങിയ പ്രത്യേക മേഖലകൾക്ക് മുൻഗണന നൽകിക്കൊണ്ട് സോണുകൾ പ്രമേയമാക്കിയിട്ടുണ്ട്. മൊബിലിറ്റി ഹബ് സ്ഥാപിക്കുന്നതിന് മൂന്ന് പ്രത്യേക സോണുകൾ നീക്കിവച്ചിട്ടുണ്ട്. കോട്ടയും കവടിയാറും ഉൾപ്പെടുന്ന ഒരു പൈതൃക മേഖല അടയാളപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം