ഇസ്‍ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സോബ് സൈനികത്താവളത്തിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ 4 ജവാന്മാർ കൊല്ലപ്പെട്ടു. 5 പേർക്കു ഗുരുതര പരുക്കേറ്റു. ഏറ്റുമുട്ടലിൽ 5 ഭീകരരും ഒരു വഴിയാത്രക്കാരിയും കൊല്ലപ്പെട്ടു. തെഹ്‍രികെ ജിഹാദ് പാക്കിസ്ഥാൻ എന്ന ഭീകര സംഘടന ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
Also read : ചാന്ദ്രയാന്‍ -3 വിക്ഷേപണം നാളെ
യന്ത്രത്തോക്കുകളും ഗ്രനേഡുകളും റോക്കറ്റുകളുമായി സൈനികത്താവളത്തിലേക്ക് ഇരച്ചുകയറിയ ഭീകരരെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നവർ നേരിട്ടതിനെത്തുടർന്ന് ഒരു ചെറിയ ഭാഗത്ത് ആക്രമണം ഒതുക്കാനായി. ആദ്യത്തെ ആക്രമണത്തിനു ശേഷം സേനാകേന്ദ്രത്തിൽ ഒളിച്ചിരുന്ന 2 ഭീകരരെയും വകവരുത്തിയതോടെ നടപടി പൂർത്തിയായതായി സർക്കാർ വക്താവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















