ബാംഗ്ലൂർ: മലയാളി സി.ഇ.ഒ ഉള്‍പ്പെടെ രണ്ടുപേരെ ബംഗളൂരുവിൽ പട്ടാപ്പകല്‍ ഓഫിസില്‍ കയറി വെട്ടിക്കൊന്ന സംഭവത്തെ വർഗീയവത്കരിച്ച് സംഘ്പരിവാർ അനുകൂലികൾ. ”മറ്റൊരു ഹിന്ദു പുരോഹിതനെ കൂടി കർണാടകയിൽ കൊലപ്പെടുത്തി” എന്ന അടിക്കുറിപ്പോടെയാണ് എയറോണിക്സ് മീഡിയ സി.ഇ.ഒ കോട്ടയം സ്വദേശി ആർ. വിനുകുമാറിനൊപ്പം കൊല്ലപ്പെട്ട സ്ഥാപനത്തിന്റെ എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യ(36)യുടെ ചിത്രം പ്രചരിപ്പിക്കുന്നത്.
Read More: എന്താണ് ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ 2023?
“കർണാടകയിലെ സ്നേഹത്തിന്റെ കട! ബെംഗളൂരുവിൽ മറ്റൊരു ഹിന്ദു നേതാവ് ഫനീന്ദ്ര സുബ്രഹ്മണ്യത്തെ വെട്ടിക്കൊന്നു. ധർമ ഗുരുക്കൻമാരെ വ്യവസ്ഥാപിതമായി ഇല്ലാതാക്കുകയാണോ? കോൺഗ്രസ് അവരുടെ സ്നേഹത്തിന്റെ കട തുറന്ന് ഒരുമാസം ആകുമ്പോഴേക്കും ഹിന്ദു മൃതദേഹങ്ങൾ കുന്നുകൂടുന്നു. മാധ്യമങ്ങളും ഓൺലൈൻ ഹിന്ദു വീരന്മാരും എല്ലാം നിശബ്ദരാണ്” – തുടങ്ങിയ വർഗീയ പരാമർശങ്ങളോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
Mohabbat Ki Dukkan in Karnataka.
Another Hindu Leader Paneendra Subramanyam hacked to death in Bengaluru, Karnataka.
Are Dharmic Gurus being eliminated in a systematic manner?
CONgress opened their Dukkan a month and Hindu dead bodies have been piling up since then.
Media… pic.twitter.com/vh4yNNbAE8
— Arun Pudur (@arunpudur) July 12, 2023
എന്നാൽ, കൊല്ലപ്പെട്ട ഫനീന്ദ്ര സുബ്രഹ്മണ്യം മതപുരോഹിതനോ നേതാവോ അല്ല. ബിസിനസ് പകയുടെ പേരിലാണ് കൊലപാതകം നടന്നത്. സംഭവത്തിൽ പ്രതികളായ ഇയാളുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ ജെ. ഫെലിക്സ് എന്ന ജോക്കർ ഫെലിക്സും കൂട്ടാളികളായ വിനയ് റെഡ്ഡി, ശിവു എന്നിവരും ഇന്ന് അറസ്റ്റിലാവുകയും ചെയ്തു. തുമകൂറു ജില്ലയിലെ കുനിഗൽ ടൗൺ പരിസരത്ത് നിന്ന് കർണാടക പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് നഗരത്തെ ഞെട്ടിച്ച ഇരട്ടക്കൊല നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ അതിക്രമിച്ചുകയറി ആർ. വിനുകുമാർ (47), ഫനീന്ദ്ര സുബ്രഹ്മണ്യ (36) എന്നിവരെ മുൻ ജീവനക്കാരൻ ഫെലിക്സും കൂട്ടാളികളും വെട്ടിക്കൊല്ലുകയായിരുന്നു. വാളുപയോഗിച്ച് വെട്ടിക്കൊന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സ്വന്തമായി കമ്പനി തുടങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഫെലിക്സ് എയറോണിക്സിലെ ജോലി അവസാനിപ്പിച്ചത്. തന്റെ ബിസിനസിന് വെല്ലുവിളിയാകുമെന്ന് മനസ്സിലായതോടെ എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെ വകവരുത്താൻ ഫെലിക്സ് പദ്ധതിയിടുകയായിരുന്നു. കൊലപാതകത്തിന് ഒമ്പത് മണിക്കൂർ മുമ്പ് ഇൻസ്റ്റ സ്റ്റോറിയിൽ ഇതുസംബന്ധിച്ച് സൂചന നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം