മനുഷ്യരാശിയുടെ യുദ്ധതന്ത്രങ്ങളോളവും അധികാരമോഹത്തോളവും പഴക്കമുണ്ട് ‘ഹണി ട്രാപ്പ്’ എന്നറിയപ്പെടുന്ന തേൻ കെണിക്ക്. മധുരം ഉള്ളതിലേക്ക് ആകർഷിക്കപ്പെടാത്തതായി ഒന്നുമില്ല എന്ന അടിസ്ഥാനതത്വം തന്നെയാണ് ഇത്തരമൊരു തന്ത്രം അധികാര കേന്ദ്രങ്ങളിലും ഭരണ തലങ്ങളിലുമൊക്കെ നൂറ്റാണ്ടുകളായി പ്രയോഗിക്കുന്നതിന് പിന്നില്‍. പ്രത്യേകിച്ചും പഴയകാല ചാര സംഘടനകളുടെ സ്ഥിരം പ്രതിരോധ ചോർത്തൽ തന്ത്രമാണ് ഇത്. ഒരുപക്ഷേ നമ്മൾ സാധാരണക്കാർക്ക് ഇത്തരം ചാരസുന്ദരികളെയും ഹണി ട്രാപ്പുകളെയും കൂടുതൽ പരിചിതമാകുന്നത് ജെയിംസ് ബോൺ ചിത്രങ്ങളിലൂടെ ആയിരിക്കും.
Read More: സംവിധായകൻ മഡോണിയെ പറ്റി ലോകേഷ് കനകരാജ് പറഞ്ഞത് ചർച്ചയാകുന്നു
ഏതെങ്കിലും ഒരു രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥനോ അധികാരത്തിൽ ഇരിക്കുന്ന വ്യക്തിയോ ആയി സുന്ദരിയായി ഒരു സ്ത്രീ അല്ലെങ്കിൽ പുരുഷൻ സൗഹൃദബന്ധം സ്ഥാപിക്കുന്നു. കൂടുതലും സുന്ദരികളായ സ്ത്രീകളെ തന്നെയാണ് ചാര സംഘടനകൾ ഇത്തരം ചൂണ്ടയിൽ ഇരയായി ഒരുക്കുന്നത്. അത് പിന്നീട് പ്രണയവും ലൈംഗികബന്ധത്തിലേക്ക് വരെ നീളുന്നു. ഈ ബന്ധത്തിനിടയ്ക്ക് വച്ച് തന്നെ ആ ഉദ്യോഗസ്ഥനിൽ നിന്നും രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്നതോ, പണസംബന്ധമായതോ, രാഷ്ട്രീയമായതോ ആയ സുപ്രധാന വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നു അഥവാ ചോർത്തിയെടുക്കുന്നു. സമൂഹമാധ്യമങ്ങൾ കൂടുതൽ സജീവമായതോടെ ഇത്തരം ഹണി ട്രാപ്പുകളുടെ സാധ്യതകളും എണ്ണവും കൂടി.
ചാര സംഘടനകളുടെ സ്ഥിര ആയുധമാണ് ഹണി ട്രാപ്പ് . ഹണി ട്രാപ്പിന് ഹണി പോട്ട് എന്ന മറ്റൊരു പേരു കൂടിയുണ്ട്. 1947 മുതൽ 1991 വരെയുള്ള ശീതയുദ്ധ കാലഘട്ടത്തിൽ റഷ്യൻ ചാര സംഘടനയായ കെജിബി സ്ഥിരമായി ഉപയോഗിച്ചുവന്ന തന്ത്രമായിരുന്നു ഹണി ട്രാപ്പ് . ഇന്ത്യയ്ക്കും അപരിചിതമല്ല ഹണി ട്രാപ് കേസുകൾ. 2019 രാജ്യസഭയിൽ അവതരിപ്പിച്ച ഒരു സുപ്രധാന വിഷയം 2015 മുതൽ 2017 വരെ ഇന്ത്യൻ പ്രതിരോധസേനയിൽ നടന്ന അഞ്ച് പ്രധാനപ്പെട്ട ഹണി ട്രാപ്പുകളെ കുറിച്ചായിരുന്നു. അന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന സുഭാഷ് ഭവ്റെയാണ് വിഷയം രാജ്യസഭയിൽ അവതരിപ്പിച്ചുകൊണ്ട് സൈന്യത്തോട് കൂടുതൽ സജീവമായിരിക്കാനും ഡേറ്റിംഗ് ആപ്പുകൾ ജാഗ്രത പാലിക്കണം എന്നും കർശന നിർദേശം നൽകിയത്.
വിവിധ കാലഘട്ടങ്ങളിലായി രാജ്യത്ത് നിരവധി ഹണി ട്രാക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്‍റെ പ്രതിരോധത്തെ ബാധിക്കുന്ന കാര്യമാകുമ്പോൾ അതിന്‍റെ ഗൗരവം ഏറുകയാണ്. ഏറ്റവും ഒടുവിലായി വന്നു നിൽക്കുന്നത് ഡി ആർ ഡി ഒ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിലാണ്.
ആരാണ് പ്രദീപ് കുരുൽക്കർ?
.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ കീഴിലുള്ള റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് സിസ്റ്റംസ് എഞ്ചിനീയറിംഗ് ലബോറട്ടറി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു പ്രദീപ്. 1963-ൽ ജനിച്ച കുരുൽക്കർ, 1985-ൽ COEP പൂനെയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, 1988-ൽ ആവഡിയിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിൽ തന്റെ കരിയർ ആരംഭിച്ചു. പിന്നീട്, കാൺപൂർ ഐഐടിയിൽ നിന്ന് പവർ ഇലക്ട്രോണിക്സിൽ തുടർ വിദ്യാഭ്യാസം , നൂതന റോബോട്ടിക്‌സ്, മിലിട്ടറി-ഗ്രേഡ് മിസൈൽ ലോഞ്ചറുകൾ എന്നിവയുടെ രൂപകൽപ്പനയിലും വികസനത്തിലും കുരുൽക്കർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
നിരവധി സൈനിക എഞ്ചിനീയറിംഗ് സംവിധാനങ്ങളുടെയും ഉപകരണങ്ങളുടെയും രൂപകർത്താവ് എന്നീ നിലകളില്‍ കുരുൽക്കർ ഒരു പ്രധാന പങ്ക് വഹിച്ചു. AD, MRSAM, നിർഭയ് സബ്‌സോണിക് ക്രൂയിസ് മിസൈൽ സിസ്റ്റം, പ്രഹാർ, QRSAM, XRSAM എന്നിവയുൾപ്പെടെ നിരവധി പ്രോഗ്രാമുകൾക്കുള്ള ഹൈപ്പർബാറിക് ചേമ്പറുകൾ, ഉയർന്ന മർദ്ദത്തിലുള്ള ന്യൂമാറ്റിക് സിസ്റ്റങ്ങൾ, പോർട്ടബിൾ പവർ സ്രോതസ്സുകൾ, മിസൈൽ ലോഞ്ചറുകൾ എന്നിവയൊക്കെ പ്രദിപ് കുരുൽക്കറിന്റെ മുദ്ര പതിഞ്ഞവയാണ്.
മെയ് മൂന്നിന് അറസ്റ്റിലായ ശാസ്ത്രജ്ഞൻ കുരുക്കർക്കെതിരെ
മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ് തയ്യാറാക്കിയ കുറ്റപത്രത്തിൽ പ്രദീപ് കുരുൽക്കർക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യൻ പ്രതിരോധ ശാസ്ത്രജ്ഞനെ തേൻവലയിൽ കുരുക്കിയ പാക് ചാര സുന്ദരി ചോർത്തിയത് ബ്രഹ്മോസ് അടക്കമുള്ള ഇന്ത്യൻ മിസൈലുകളുടെയും പ്രതിരോധ ഗവേഷണ പദ്ധതികളുടെയും രഹസ്യ വിവരങ്ങൾ. അഗ്നി 6, റുസ്തം ഡ്രോൺ, ആളില്ല യുദ്ധവിമാനങ്ങൾ, റാഫേൽ യുദ്ധവിമാനങ്ങൾ , ആകാശ് മിസൈൽ എന്നിവയുടെ വിശദാംശങ്ങള്‍ അടക്കമാണ്. അറസ്റ്റിൽ ആകുന്ന സമയത്ത് ഡി ആർ ഡി ഓ പൂനെ റിസർച്ച് ഡെവലപ്മെന്‍റ് ലബോറട്ടറി തലവനാണ്. ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ എൻജിനീയറായ താരാദാസ് ഗുപ്ത എന്ന പേരിൽ വാട്സാപ്പിൽ ആണ് ചാരസുന്ദരി പ്രദീപിന് പരിചയപ്പെടുന്നത് പിന്നീട് അക്കൗണ്ടുകളിലേക്ക് അശ്ലീല സന്ദേശങ്ങളുടെയും വീഡിയോകളുടെയും പ്രവാഹമായിരുന്നു. 2022 ജൂൺ മുതലുള്ള ഇത്തരം ചാറ്റുകൾ മഹാരാഷ്ട്ര എടിഎസ് കോഡ് വീണ്ടെടുത്തിട്ടുണ്ട്. ചാരവൃത്തി നടത്തിയ സ്ത്രീകളുമായി ദൃഢമായ ബന്ധം സ്ഥാപിക്കുന്നതിനും വിശ്വാസം നേടിയെടുക്കുന്നതിനും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വരെ പ്രദീപ് കുരുല്‍ക്കര്‍ കൈമാറിയതായി മഹാരാഷ്ട്ര തീവ്രവാദ സ്കോർ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ബേബ് എന്നായിരുന്നു സാറദാസ് ഗുപ്ത എന്ന പാക്കിസ്ഥാൻ സുന്ദരിയെ സാറക്ക് മതിപ്പുണ്ടാക്കാനായി ഡി ആർ ഡി ഓയുടെ ആളില്ലാ കോംപാക്ട് ഏരിയൽ വെഹിക്കിൾ, ആളില്ലാ വിമാനമായ റെസ്തം എന്നിവയുടെ വിവരങ്ങൾക്കായി മാറി. തന്‍റെ ജോലിയെക്കുറിച്ച് അങ്ങേയറ്റം ആത്മവിശ്വാസവും അഭിമാനവും ആയിരുന്നു പ്രദീപ് കുരുല്‍ക്കര്‍ക്കെന്ന് 1837 പേജ് വരുന്ന കുറ്റപത്രത്തിൽ പറയുന്നുണ്ട്.\
.
പുനീർവാദ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രദീപ് കുരുക്കൾ. ചാര വനിതയായ സാറ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പരുകളും ഇ-മെയില്‍ വിലാസങ്ങളും പാകിസ്ഥാനില്‍ നിന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടപഴകിയ എല്ലാ ബന്ധങ്ങളും പാകിസ്ഥാന്‍ കേന്ദ്രീകരിച്ചായിരുന്നു. എഫ്ബി, ട്വീറ്റര്‍ തുടങ്ങി വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആയിരുന്നു വീഡിയോകളും ഫോട്ടോകളും ഫയലുകളുമൊക്കെ പങ്കിട്ടിരുന്നത്. പ്രദീപ കുരുല്‍ക്കറിന്‍റെ ഇടപാടുകളിലും നടപടികളിലും സംശയം തോന്നിയ ഡിആർഡിഒ 2023 ഫെബ്രുവരിയിൽ സാറയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ചാര വനിതയുമായുള്ള അടുപ്പം ദൃഢമായ ശേഷം ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ഇയാള്‍ യുവതിയുമായി പങ്കുവെച്ചിരുന്നു.
അന്വേഷണത്തിനിടെ, കുരുല്‍ക്കറുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് സ്ത്രീകളുടെ മൊഴിയും എടിഎസ് രേഖപ്പെടുത്തി, അവരിൽ ഒരാൾ ഡിആർഡിഒയുടെ പൂനെ ഓഫീസിലെ വെണ്ടറാണ്. കുരുൽക്കറിന് സ്ത്രീകളോട് താൽപ്പര്യമുണ്ടെന്ന് തെളിയിക്കാനാണ് യുവതികളുടെ മൊഴി രേഖപ്പെടുത്തിയതെന്നും എടിഎസ് പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം