കോഴിക്കോട്: നാദാപുരം തൂണേരി കോടഞ്ചേരിയില്‍ യുവതിയെ ഭര്‍തൃവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കോടഞ്ചേരി വടക്കയില്‍ സുബിയുടെ ഭാര്യ വളയം നിറവുമ്മല്‍ സ്വദേശിനി അശ്വതി (25) ആണ് മരിച്ചത്.
Also read: അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും :മുഖ്യമന്ത്രി
വീടിനടുത്തുളള പറമ്പിലുള്ള കുളിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കുളിമുറിയുടെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് അയല്‍വാസി നോക്കിയപ്പോഴാണ് അശ്വതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നാദാപുരം പൊലീസ് എത്തി തുടര്‍നടപടികള്‍ നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. മകന്‍: നൈനിക്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)
















