പാലക്കാട്: ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രഞ്ജന്‍ മുന്നൂര്‍ക്കോട് മാപ്പാട്ട് മഠം വെങ്കിടകൃഷ്ണന്‍ (80) അന്തരിച്ചു. ഇന്ന് ഉച്ചക്ക് മൂന്നിന് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ചൊവ്വ പര്യവേഷണ പേടകം ഉള്‍പ്പെടെയുള്ള റോക്കറ്റുകള്‍ക്ക് ബഹിരാകാശക്കുതിപ്പിനു വേണ്ടി ഖര ഇന്ധനം നിര്‍മിച്ചു നല്‍കിയത് വെങ്കിടകൃഷ്ണനായിരുന്നു.
Read more: പനിയിൽ വലഞ്ഞ് കേരളം; ഇന്ന് 13,248 പേർക്ക് പനി, നാല് മരണം
ഐ എസ് ആര്‍ ഒയില്‍ നിന്നും വിരമിച്ചതിനു ശേഷം സ്വദേശമായ മുന്നൂര്‍ക്കോട്ടെ വീട്ടുവളപ്പില്‍ ചെറിയ ഷെഡ്ഡ് കെട്ടി റോക്കറ്റുകള്‍ക്കുള്ള ഇന്ധനം ഉത്പ്പാദിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇരുപതിലധികം റോക്കറ്റുകള്‍ക്ക് ആവശ്യമായ ഇന്ധനം അദ്ദേഹം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ പ്രതിരോധ ആവശ്യങ്ങള്‍ക്കും അദ്ദേഹം ഉത്പന്നങ്ങള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















