ഒറ്റപ്പാലം: നേപ്പാൾ സ്വദേശിയായ യുവതിയെ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്. മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന ഭാഗത്തെ കടവിൽ രാവിലെ ഒഴുക്കിൽപ്പെട്ടതാണ്. തുണികൾ അലക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം ഒഴുകിവരുന്നതു കണ്ടു നാട്ടുകാരാണു കരയ്ക്കു കയറ്റിയത്. ഭർത്താവ് ലോകേന്ദ്ര ബഹദൂർ ജാഗ്രിക്കൊപ്പം മായന്നൂരിലെ ഫാമിൽ ജോലിക്കെത്തിയതായിരുന്നു യുവതി.
Read More: 11 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് നാല് ജീവപര്യന്തം കഠിനതടവും 5,50,000/- രൂപ പിഴയും
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















