ത്രെഡ്‌സില്‍ തരംഗമായി മാറിയിരിക്കുകയാണ് ‘മിസ്റ്റര്‍ ബീസ്റ്റ്. പേരിന് പിന്നിലെ വ്യക്തി യുട്യൂബറായ ജെയിംസ് സ്റ്റീഫന്‍ ഡൊണാള്‍ഡ്സണാണ്. ത്രെഡ്‌സില്‍ ഒരു ദശലക്ഷം ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യത്തെ വ്യക്തി എന്ന നേട്ടം ഇന്ന് ജെയിംസ് സ്റ്റീഫന്‍ ഡൊണാള്‍ഡ്സിനാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സാണ് ഇക്കാര്യം വ്യാഴാഴ്ച പ്രഖ്യാപിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ സബ്സ്‌ക്രൈബര്‍മാരുള്ള യൂട്യൂബര്‍ കൂടിയാണ് മിസ്റ്റര്‍ ബീസ്റ്റ്.
165 ദശലക്ഷം ആളുകളാണ് 25 കാരനായ ബീസ്റ്റിന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുള്ളത്. ടെക്‌നിക്കലി നോക്കിയാല്‍ പത്ത് ലക്ഷം ഫോളോവേഴ്‌സുള്ള ആദ്യ അക്കൗണ്ട് ഒന്നുമല്ല ബീസ്റ്റിന്റെത്. ഇന്‍സ്റ്റാഗ്രാം, നാഷണല്‍ ജിയോഗ്രാഫിക് എന്നിവയുടെ അക്കൗണ്ടുകള്‍ നേരത്തെ ഒരു ദശലക്ഷം ഫോളോവേഴ്‌സിനെ നേടിയിരുന്നു. എന്നാല്‍, ത്രെഡ്‌സില്‍ വണ്‍ മില്യണ്‍ തികയ്ക്കുന്ന ആദ്യത്തെ വ്യക്തിയാണ് ബീസ്റ്റ്.
Also read : ആശുപത്രിയിലെ ലിഫ്റ്റിന്റെ റോപ്പ് തെന്നിമാറി അപകടം; രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
2022-ല്‍ ലോകത്ത് ഏറ്റവും ചിലവേറിയ യൂട്യൂബ് വിഡിയോ പുറത്തിറക്കിയതിലൂടെ മിസ്റ്റര്‍ ബീസ്റ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. 400 കോടിയിലേറെ രൂപയായിരുന്നു വിഡിയോയുടെ ചിലവ്. വീഡിയോ വമ്പന്‍ ഹിറ്റാവുകയും ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ വ്യൂസ് സ്വന്തമാക്കിയ വിഡിയോയും ബീസ്റ്റിന്റേതാണ്. നിലവില്‍ ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചു കഴിഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം