കഴിഞ്ഞ വെള്ളിയാഴ്ചയോടെ യുക്രൈന് ക്ലസ്റ്റര്‍ ബോംബുകള്‍ കൈമാറിയതായി അമേരിക്ക സ്ഥിരീകരിച്ചു. തീരുമാനത്തിൽ അമേരിക്ക ഉറച്ചു നിൽക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ച പല സഖ്യകക്ഷികളും രംഗത്തെത്തി. ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം എന്നായിരുന്നു യുഎസ് പ്രസിഡന്‍റ് ജോബൈഡൻ ഇതിനെ വിശേഷിപ്പിച്ചത്. യുകെ, കാനഡ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നതിനെ നേരത്തെ തന്നെ എതിർത്തിരുന്നു പൊട്ടാത്ത ക്ലസ്റ്റർ ബോംബുകൾ മനുഷ്യജീവന് ഭീഷണിയായതിനാലാണ് ബോംബുകൾ കൈമാറുന്ന തീരുമാനം വൈകിയതെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞു സംഘർഷം അതിന്‍റെ മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുന്ന സമയത്ത് യുക്രൈനെ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യയെ നേരിടാൻ കൂടുതൽ ശക്തമായ ആയുധങ്ങൾ നൽകണമെന്ന് അഭ്യർത്ഥന പരിഗണിച്ചാണ് മിസൈൽ ആധുനിക ടാങ്കുകൾ എന്നിവ ഉൾപ്പെടെ നൽകാൻ നേരത്തെ തീരുമാനിച്ചത് . മനുഷ്യാവകാശ സംഘടനകളും സെക്രട്ടറി ജനറലും അമേരിക്കയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്തിട്ടുണ്ട്. യുക്രൈന്‍ അധിനിവേശത്തിനെതിരായ റഷ്യയുടെ നിലപാടിനെ തങ്ങള്‍ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ബൈഡന്‍റെ തീരുമാനത്തോട് യോജിക്കാനാകുന്നില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും സ്പെയിന്‍ പ്രതിരോധമന്ത്രി മാര്‍ഗരിറ്റ റോബിള്‍സും പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ക്ലസ്റ്റര്‍ ബോംബുകള‍്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തങ്ങള്‍ ആശങ്കാകുലരാണെന്ന് കാനഡയും പ്രസ്താവനയില്‍ പ്രതികരിച്ചു.
എന്താണ് ക്ലസ്റ്റർ ബോംബ്
ഒട്ടനവധി ചെറിയ ബോംബുകൾ കൂടിച്ചേർന്നതാണ് ക്ലസ്റ്റർ ബോംബ്. എവിടെ നിന്ന് വേണമെങ്കിലും ഇത് പ്രയോഗിക്കാം. കരയിൽ നിന്നു ആകാശത്തുനിന്നോ പ്രയോഗിക്കുന്ന ക്ലസ്റ്റർ ബോംബ് പാതിവഴിയിൽ വെച്ച് നടക്കുകയും ഉള്ളിലുള്ള ചെറു ബോംബുകൾ ചിതറിത്തെറിക്കുകയും ആണ് ചെയ്യുന്നത്. വലിയ വിസ്തൃതിയിലുള്ള ഒരു പ്രദേശത്ത് വ്യാപകമായ നാശം വിതയ്ക്കാൻ കഴിയുന്നതാണ് ക്ലസ്റ്റർ ബോംബുകൾ. ബോംബുകൾ പതിക്കുന്ന പ്രദേശത്ത് മുഴുവനായും മനുഷ്യർ കൊല്ലപ്പെടുകയും കെട്ടിടങ്ങളും വാഹനങ്ങളും നശിക്കുകയും ചെയ്യും . ഏതാണ്ട് ഒരു ഷെല്ലിനകത്ത് 3000 ത്തോളം ചെറു ബോംബുകളാണ് ഉണ്ടാവുക. ആക്രമണ സമയത്തും പിന്നീട് വർഷങ്ങളോളം മനുഷ്യർക്ക് കടുത്ത ഭീഷണി സൃഷ്ടിക്കുന്നതാണ് ക്ലസ്റ്റർ ബോംബുകൾ .പൊട്ടാതെ അവശേഷിക്കുന്ന ബോംബുകൾ പിന്നീട് എപ്പോഴെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യത ഏറെയാണ്. പിന്നീട് എപ്പോഴെങ്കിലും ഈ ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്നത് ഏറെ ചിലവും അപകട സാധ്യതയുമുള്ള പ്രക്രിയയാണ്. ഒരുതവണ ആക്രമണം നടത്തുമ്പോൾ രണ്ടു മുതൽ നാലു ശതമാനം വരെ ബോംബുകൾ പൊട്ടാതെ അവശേഷിച്ചേക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിക്കുന്നതില്‍ രാജ്യങ്ങൾക്കിടയിൽ വലിയ ഭിന്നതയാണ് നിലനിൽക്കുന്നത്. ക്ലസ്റ്റർ ബോംബുകളുടെ ഉപയോഗം വിലക്കുന്ന ഉടമ്പടിയിൽ അമേരിക്കയും യുക്രെയിനും റഷ്യയും ഇതുവരെ ഒപ്പു വച്ചിട്ടില്ല 123 രാജ്യങ്ങൾ അതേസമയം 2008 ലെ ഡബ്ലിൻ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം