തിരുവനന്തപുരം: വിഴിഞ്ഞത്ത് കിണറ്റിൽ റിങ് ഇറക്കുന്നതിനിടെ മണ്ണിടിഞ്ഞ് കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. തമിഴ്‌നാട് സ്വദേശി മഹാരാജനാണ് അപകടത്തിൽ പെട്ടത്.
സുകുമാരന്‍ എന്നയാളുടെ കിണറ്റില്‍ റിങ് സ്ഥാപിക്കുന്ന ജോലി ചെയ്യുകയായിരുന്നു മഹരാജ് ഉള്‍പ്പടെ അഞ്ച് തൊഴിലാളികള്‍. മഹാരാജന്‍ കിണറിന്റെ അടിത്തട്ടിലായിരുന്നു. ജോലിക്കിടെ പഴയ റിങ്ങുകള്‍ ഒടിയുകയും അതിനൊപ്പം മണ്ണിടിഞ്ഞ് മഹാരാജിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
Also read : കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
90 അടിയോളം താഴ്ചയുള്ള കിണറില്‍ 20 അടിയിലേറെ മണ്ണ് നിറഞ്ഞ് അവസ്ഥയിലാണ്.തൊഴിലാളികളെ കിണറ്റില്‍ ഇറക്കി തൊട്ടികൊണ്ട് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്‍ത്തനം. മഹാരാജ് 15 വർഷമായി വിഴിഞ്ഞത്താണ് താമസം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















