ന്യൂഡൽഹി ∙ മദ്യലൈസൻസ് അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ ഉൾപ്പെടെയുള്ള പ്രതികളുടെ 52.24 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു.
ബ്രിൻഡ്കോ സ്പിരിറ്റ്സ് ഉടമ അമൻദീപ് സിങ് ധൽ, പരസ്യ കമ്പനി ഡയറക്ടർ രാജേഷ് ജോഷി, മദ്യവ്യവസായി ഗൗതം മൽഹോത്ര എന്നിവരുടെ സ്വത്തുക്കളും മനീഷ് സിസോദിയയുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ, ബാങ്ക് അക്കൗണ്ടിലുള്ള 11.49 ലക്ഷം രൂപ എന്നിവയും ഇതിലുൾപ്പെടും. പ്രതികളുടെ 128.78 കോടിയുടെ സ്വത്തുക്കളാണ് ആകെ കണ്ടുകെട്ടിയതെന്നും ഇഡി വ്യക്തമാക്കി.
Also read : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : 2 പേരെ കാണാതായി, ഒരു മരണം
ഡൽഹി സർക്കാർ മദ്യലൈസൻസ് അനുവദിച്ചതിൽ കോടികളുടെ അഴിമതി നടന്നതായാണ് ഇഡി ആരോപിക്കുന്നത്. കേസിൽ സിസോദിയ ഉൾപ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. സിസോദിയ തിഹാർ ജയിലിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















