ന്യൂഡൽഹി : ക്രിസ്ത്യൻ, ഗോത്ര വിഭാഗങ്ങളെ ഏക വ്യക്തിനിയമത്തിന്റെ (യുസിസി) പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾക്കു കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി റിപ്പോർട്ട്. ക്രിസ്ത്യൻ, ഗോത്രവിഭാഗങ്ങൾക്കു പ്രാധാന്യമേറെയുള്ള നാഗാലാൻഡിൽനിന്നു പന്ത്രണ്ടംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചിരുന്നു. പിന്നാലെയാണു ചില മാധ്യമങ്ങൾ റിപ്പോർട്ട് നൽകിയത്. എന്നാൽ, സർക്കാരിൽനിന്നു സ്ഥിരീകരണമില്ല.
മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലായിരുന്നു നാഗാലാൻഡിൽ നിന്നുള്ള സംഘം. യുസിസിയെക്കുറിച്ചു ഗോത്രവിഭാഗങ്ങൾക്കിടയിലുള്ള ആശങ്ക ധരിപ്പിച്ചതായി നാഗാലാൻഡ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുസിസി നീക്കത്തിൽ ക്രിസ്ത്യൻ, ഗോത്ര മേഖലകളെ ഒഴിവാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുവെന്ന് അമിത് ഷാ ഉറപ്പു നൽകിയെന്നാണു നാഗാലാൻഡ് സർക്കാരിന്റെ പ്രതികരണം.
Also read : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു : 2 പേരെ കാണാതായി, ഒരു മരണം
ഇതിനിടെ, ഏകവ്യക്തി നിയമവുമായി ബന്ധപ്പെട്ടു സർക്കാരുമായി ആശയവിനിമയം നടത്താൻ ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി (ഡിഎസ്ജിഎംസി) പതിനൊന്നംഗ സമിതിയെ നിയോഗിച്ചു. യുസിസി നടപ്പാക്കുമ്പോൾ സിഖ് വിഭാഗത്തിന്റെ അവകാശങ്ങളെയും ആചാരങ്ങളെയും ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്നു ഡിഎസ്ജിഎംസി പ്രതികരിച്ചു. .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















