നടി തൃഷ കൃഷ്ണന്‍, ടോവിനോയുടെ നായികയായി മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ച് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിന്‍ പോളിക്കൊപ്പമെത്തി ഹേയ് ജൂഡും മോഹന്‍ലാലിനെപ്പം റാമിലും.
Read More: അർഹമായ പരിഗണന കിട്ടാതെ പോയ നടിയാണ് മാധുരി ദീക്ഷിത് എന്ന് കജോൾ
ടൊവിനോ നായകനാവുന്ന ഐഡന്റിറ്റി എന്ന സിനിമയിലാണ് തൃഷ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരട്ട സംവിധായകരായ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ തൃഷ നായികയാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ മറ്റൊരു നായിക മഡോണ സെബാസ്റ്റ്യന്‍ ആണ്.ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















