തിരുവനന്തപുരം: കേരള സർവകലാശാലയിൽ മൂല്യനിർണയം നടത്താതെ വിദ്യാർഥികളെ കൂട്ടത്തോടെ തോൽപിച്ചതിനൊപ്പം മൂല്യനിർണയം നടത്താതെ ചിലരെ ജയിപ്പിക്കുകയും ചെയ്തുവെന്നു അഭ്യൂഹം. സർവകലാശാല സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനിലെ മലയാളം വിദ്യാർഥികളെയാണു പരീക്ഷയ്ക്കു ഹാജരായില്ലെന്നു പറഞ്ഞു കൂട്ടത്തോടെ തോൽപിച്ചത്.
Read More: ‘ഇൻവിക്റ്റോ’യ്ക്ക് പിന്നാലെ കുതിച്ചുയർന്ന് മാരുതിയുടെ ഓഹരി
ഇതിൽ പന്തളം എൻഎസ്എസ് കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ കോളജിൽ പോയി അറ്റൻഡൻസ് സ്റ്റേറ്റ്മെന്റ് പരിശോധിച്ചു. ഹാജർ രേഖ ഉണ്ടെന്ന് ഉറപ്പിച്ച വിദ്യാർഥികൾ തങ്ങളെ കൂട്ടത്തോടെ തോൽപിച്ചെന്ന് കോളജ് ജീവനക്കാരോടു പറഞ്ഞപ്പോഴാണ് ഉത്തരക്കടലാസുകൾ അവിടെനിന്നു കൊണ്ടുപോയില്ലെന്ന് അവർ പ്രതികരിച്ചത്.
മലയാളത്തിന്റെ ഉത്തരക്കടലാസുകൾ മാത്രമല്ല, ബിഎയുടെ മറ്റു വിഷയങ്ങളുടെയും ബികോമിന്റെയും ഉത്തരക്കടലാസുകൾ ഫലം വന്നശേഷം കൊണ്ടുപോയിരിക്കാം. മറ്റു പേപ്പറുകൾ മൂല്യനിർണയം നടത്താതെ തന്നെ കുറച്ചുപേരെ തോൽപിച്ചും ജയിപ്പിച്ചും ഫലം പ്രസിദ്ധീകരിച്ചിരിക്കാമെന്ന് അധ്യാപകർ പറഞ്ഞു. പക്ഷേ, ഉത്തരക്കടലാസുകൾ എന്നു കൊണ്ടുപോയെന്നോ, ഏതൊക്കെ വിഷയങ്ങളുടെ പേപ്പർ ഉണ്ടായിരുന്നെന്നോ പ്രതികരിക്കാൻ കോളജ് അധികൃതർ തയാറായില്ല. വിവരങ്ങൾ പങ്കുവയ്ക്കുന്നതിനു സർവകലാശാലയിൽ നിന്നു വിലക്കുണ്ടെന്നാണ് അവർ പറഞ്ഞത്.
മൂല്യനിർണയം നടത്താതെ കൂട്ടത്തോടെ തോൽപിച്ച വിവരം ഇന്നലെ മലയാള മനോരമ പുറത്തുവിട്ടിരുന്നു. ഇതെത്തുടർന്നു സർവകലാശാലാ അധികൃതർ, അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളുമായി ബന്ധപ്പെട്ടു. ഉത്തരക്കടലാസുകൾ സർവകലാശാലാ ഉദ്യോഗസ്ഥർ ഏറ്റെടുത്തില്ലെങ്കിൽ അക്കാര്യം ഓർമിപ്പിക്കാൻ കോളജുകൾക്കു ബാധ്യതയുണ്ടെന്നാണു നിർദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം