ലണ്ടൻ: ആഗോളപരമായി കാലാവസ്ഥയ്ക്ക് മാറ്റം വരുത്താൻ കഴിയുന്ന എൽനിനോ എന്ന പ്രതിഭാസം പസഫിക് സമുദ്രത്തിൽ തുടക്കമായതായി ശാസ്ത്രജ്ഞർ അറിയിച്ചു. ഏഴു വർഷത്തിനു ശേഷമാണ് വീണ്ടും എൽനിനോ എത്തുന്നത്. യൂറോപ്പിലടക്കം ഇപ്പോഴേ തീവ്രമായി തുടരുന്ന താപം, വരും നാളുകളിൽ കൂടുതൽ ഉയരുമെന്നും കടലിലുൾപ്പെടെ ചൂട് ഉയരുമെന്നും യു.എൻ കാലാവസ്ഥ സംഘടന സെക്രട്ടറി ജനറൽ പ്രഫ. പെറ്റേരി പറഞ്ഞു.
Read More: ആണവ മാലിന്യം കടലിൽ ഒഴുക്കാൻ ജപ്പാൻ; പ്രതിഷേധവും ആശങ്കയുമായി ലോകരാഷ്ട്രങ്ങൾ
രണ്ടു മുതൽ ഏഴു വർഷത്തിലൊരിക്കലാണ് എൽനിനോ പ്രതിഭാസം സംഭവിക്കുന്നത്. ഒമ്പത് മുതൽ 12വരെ മാസം ഇത് നിലനിൽക്കും. ട്രോപ്പിക്കൽ പസഫിക്കിന്റെ മധ്യ, കിഴക്കൻ മേഖലകളിൽ സമുദ്രോപരിതലം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. കാർബൺ വികിരണത്തിന്റെ തോത് കുത്തനെ ഉയരുന്നത് ഇത് ആവർത്തനത്തിൽ നിർണായകമാണെന്ന് യു.എൻ കാലാവസ്ഥ സംഘടന പറയുന്നു.
അതേ സമയം, ഈ കഴിഞ്ഞ വർഷങ്ങൾ, രേഖപ്പെടുത്തിയവയിൽ ഏറ്റവും ചൂടു കൂടിയവയായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ഈ വർഷാദ്യം മുതൽ കരയിലും കടലിലും ഒരുപോലെ താപം ഉയരുന്നതായാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഏഷ്യയിലെ നിരവധി രാജ്യങ്ങൾക്ക് പുറമെ സ്പെയിനിലും ഉഷ്ണക്കാറ്റ് നാശംവിതച്ചു. ചൈനയിലും അത്യുഷ്ണം ആശങ്ക ഉയർത്തി. അതിനിടെ ജൂലൈ മൂന്നിന് ലോകത്ത് ശരാശരി അന്തരീക്ഷ മർദം 17.01 ഡിഗ്രി സെൽഷ്യസ് എത്തിയത് റെക്കോഡാണ്. 1979ൽ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് കാലാവസ്ഥ നിരീക്ഷണം ആരംഭിച്ച ശേഷം ഏഴു വർഷം മുമ്പ് 2016 ആഗസ്റ്റിൽ രേഖപ്പെടുത്തിയ 16.92 ഡിഗ്രി ആയിരുന്നു ഇതുവരെയും ഏറ്റവും ഉയർന്നത്. കൊടുംതണുപ്പിന്റെ നാടായ അന്റാർട്ടിക്കയിൽ ജൂലൈയിൽ അന്തരീക്ഷ മർദം 8.7 ഡിഗ്രിയിലെത്തിയതും സമീപകാല റെക്കോഡാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം