മോസ്കോ: മോസ്കോയിൽ യുക്രൈന്‍ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടുവെന്നും മന്ത്രാലയം അറിയിക്കുന്നു. ചൊവ്വാഴ്ചയാണ് ആക്രമണം നടത്തിയത്. തലസ്ഥാനത്തിന് ചുറ്റുമുള്ള വിശാലമായ പ്രദേശങ്ങളും ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ അഞ്ച് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
ക്രെംലിനിൽ നിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി രണ്ടെണ്ണവും മോസ്കോ മേഖലയ്ക്ക് മുകളിലൂടെയുള്ള ആകാശത്ത് കുറഞ്ഞത് മൂന്ന് ഡ്രോണുകളെങ്കിലും ഇതുവരെ തടഞ്ഞിട്ടുണ്ടെന്ന് റഷ്യൻ വാർത്താ ഏജൻസികൾ അറിയിച്ചു. സമീപ പ്രദേശമായ കലുഗ മേഖലയിൽ നിന്നും ഒരു ഡ്രോൺ കണ്ടെത്തിയിരുന്നു.
Read more: എഐ ക്യാമറ: രക്ഷിക്കാനായത് നിരവധി ജീവനുകൾ; അപകട മരണം കുത്തനെ കുറഞ്ഞെന്ന് മന്ത്രി ആന്‍റണി രാജു
0500 ജിഎംടിക്ക് ശേഷം സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് മോസ്കോയിലെ വെൻകാവോയിൽ ലാൻഡിംഗുകളും ടേക്ക്ഓഫുകളും ചൊവ്വാഴ്ച പുലർച്ചെ മണിക്കൂറുകളോളം നിയന്ത്രണത്തിലായിരുന്നു. നിയന്ത്രണത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.
“വിദേശ വിമാനങ്ങൾ സ്വീകരിക്കുന്ന വിമാനത്താവളം ഉൾപ്പെടെയുള്ള സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ സ്ഥിതി ചെയ്യുന്ന പ്രദേശം അക്രമിക്കാനുള്ള കൈവ് ഭരണകൂടത്തിന്റെ ശ്രമം മറ്റൊരു തീവ്രവാദ പ്രവർത്തനമാണ്.”- റഷ്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.
എല്ലാ ഡ്രോണുകളും വെടിവെച്ചിട്ടതായും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യുക്രൈന്‍ ഏറ്റെടുത്തിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം