റാഞ്ചി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ആശ്വാസം. രാഹുലിനെതിരെ നടപടിയെടുക്കരുതെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നിര്‍ബന്ധിത നടപടിയെടുക്കരുതെന്ന് കോടതി ഉത്തരവിട്ടു. കേസിന്റെ അടുത്ത വാദം ഓഗസ്റ്റ് 16 ന് നടക്കും.
Also read : വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി എണ്ണ ക്കമ്പനികൾ ; ഏഴ് രൂപ വർധിപ്പിച്ചു
റാഞ്ചിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനായ പ്രദീപ് മോദിയാണ്, രാഹുലിന്റെ പരാമർശത്തിനെതിരെ അപകീർത്തിക്കേസ് നൽകിയത്. 20 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു കേസ്. നേരത്തെ, ഈ കേസിൽ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി ഉത്തരവിട്ടിരുന്നു. നേരിട്ട് ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന രാഹുലിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു വിധി. ജാർഖണ്ഡിൽ രാഹുൽ ഗാന്ധിക്കെതിരെ മൂന്നു കേസുകളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടെണ്ണം റാഞ്ചിയിലും ഒരെണ്ണം ചൈബസയിലുമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















