ന്യൂഡൽഹി∙ നാലു സംസ്ഥാനങ്ങളിൽ ബിജെപിക്ക് പുതിയ പ്രസിഡന്റുമാർ. കേന്ദ്ര ടൂറിസം മന്ത്രി ജി. കിഷൻ റെഡ്ഡി തെലങ്കാനയിലും, മുൻ കേന്ദ്രമന്ത്രി ഡി. പുരേന്ദേശ്വരി ആന്ധ്രാപ്രദേശിലും ബിജെപി അധ്യക്ഷന്മാരാകും.
Also read : വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കൂട്ടി എണ്ണ ക്കമ്പനികൾ ; ഏഴ് രൂപ വർധിപ്പിച്ചു
മുൻ പിസിസി പ്രസിഡന്റ് സുനിൽ ഝക്കറിനെ പഞ്ചാബ് ബിജെപി പ്രസിഡന്റാകും. മുൻ മുഖ്യമന്ത്രി ബാബുലാൽ മറാൻഡിയെ ജാർഖണ്ഡ് ബിജെപി പ്രസിഡന്റായും തിരഞ്ഞെടുത്തു. മുൻ ബിആർഎസ് നേതാവ് ഈറ്റാല രാജേന്ദർ തെലങ്കാന ബിജെപി തിരഞ്ഞെടുപ്പു സമിതി പ്രസിഡന്റാവും. മുൻ കോൺഗ്രസ് നേതാവും ആന്ധ്രമുഖ്യമന്ത്രിയുമായിരുന്ന കിരൺ കുമാർ റെഡ്ഡി ദേശീയ നിർവാഹക സമിതിയിൽ ഉൾപ്പെടും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം