തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം വിളിച്ചിരിക്കുന്നത്.
അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പൊലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു. താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും സദാസമയവും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ‘ഓറഞ്ച് ബുക്ക് 2023’ മാർഗ്ഗരേഖയ്ക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
Also read : ജെനിൻ – പലസ്ഥീൻ പോരാട്ടത്തിന്റെ പുതിയ പ്രതിരോധ മുഖം
കൺട്രോൾ റൂം നമ്പരുകൾ
ഡിസാസ്റ്റർ മാനേജ്മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം–0471–2333198, 2331639
ജില്ലകളിലെ കൺട്രോൾ റൂമുകൾ:
തിരുവനന്തപുരം– 0471-2730067 9497711281
കൊല്ലം–0474-2794002 9447677800
പത്തനംതിട്ട–0468-2322515 8078808915
ആലപ്പുഴ–0477-2238630 9495003640
കോട്ടയം– 0481-2565400 9446562236
ഇടുക്കി–0486-2233111 9383463036
എറണാകുളം–0484-2423513 9400021077
തൃശൂർ–0487-2362424 9447074424
പാലക്കാട്–0491-2505309 8921994727
മലപ്പുറം–0483-2736320 9383464212
കോഴിക്കോട്–0495-2373902,
0495-2371002,9446538900
വയനാട്–04936 204151 8078409770
കണ്ണൂർ– 0497-2700645 9446682300
കാസർകോട്–0499-4257700,
0499-4255010,9446601700
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം