ന്യൂയോർക്ക്: അമേരിക്കയിൽ അക്രമി നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. രണ്ട് കുട്ടികളടക്കം നാല് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഫലാഡാൽഫിയയിൽ ഇന്നലെ വൈകീട്ടാണ് വെടിവെപ്പുണ്ടായത്. കിങ്സെസിങ് പരിസരത്താണ് ആക്രമണം. രണ്ട്, 13 വയസാണ് വെടിയേറ്റ കുട്ടികളുടെ പ്രായം.
വെടിവെപ്പ് നടത്തിയ അക്രമിയെ പിടികൂടിയതായി ഫിലാഡാൽഫിയ പൊലീസ് വ്യക്തമാക്കി. ഇയാളിൽ നിന്നു റൈഫിൾ, വെടിമരുന്ന്, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, സ്കാനർ എന്നിവയും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു വ്യക്തിയും പൊലീസ് കസ്റ്റഡിയിലുണ്ട്.
Also read: ഉത്തര്‍പ്രദേശിൽ ഇലക്ട്രോണിക് ഷോറൂമിന് തീപിടിച്ച് നാല് മരണം
മരിച്ച നാല് പേർ 20നും 60നും ഇടയിൽ പ്രായമുള്ളവരാണ്. പരിക്കേറ്റ കുട്ടികൾ അപകടനില തരണം ചെയ്തിട്ടുണ്ട്. യുഎസിൽ ഈ വർഷം മാത്രം 339 കൂട്ട വെടിവെപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം