മക്ക: 1444-ലെ ഹജ്ജ് സീസണിൽ തീർത്ഥാടകർക്ക് ഏറ്റവും ഉയർന്ന സംതൃപ്തി ലഭിച്ച, മികച്ച തീർത്ഥാടക കാര്യാലയത്തിനുള്ള
അവാർഡ് ബഹ്‌റൈൻ നേടി. ഹജ്ജ്, ഉംറ സൗദി അറേബ്യ മന്ത്രാലയം നൽകുന്ന “ലബ്ബായിത്തും” അവാർഡിന്റെ ഭാഗമായിയാണ് ഇത്.
Read More: ഓസ്‌ട്രേലിയൻ തദ്ദേശീയരെ ഭരണഘടനയിൽ ഉൾപ്പെടുത്താൻ വേണ്ടി നടത്തിയ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു
തീർത്ഥാടകർക്കുള്ള സേവനങ്ങളിൽ യാതൊരു കുറവും ഉണ്ടാകരുതെന്ന കർശനമായ നിർദ്ദേശം ബഹ്‌റൈൻ രാജാവായ ഹമദ് ബിൻ ഈസ അൽ ഖലീഫ നല്കിയതുമൂലമാണ് ഈ അവാർഡിന് തങ്ങൾ അർഹരായതെന്ന് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദ പറഞ്ഞു. തീർത്ഥാടക കമ്മറ്റിക്ക് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയ രാജകുമാരനും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെ, മന്ത്രി നവാഫ് പ്രത്യേകം ചൂണ്ടിക്കാണിച്ചു.
ഈ വർഷം ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കുന്നതിൽ സർക്കാർ, സ്വകാര്യ മേഖലകൾ നടത്തിയ മഹത്തായ ശ്രമങ്ങൾക്ക് ആദരസൂചകമായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നടത്തിയ സമാപന ചടങ്ങിലാണ് ഈ പ്രഖ്യാപനം. ഷെയ്ഖ് അദ്‌നാൻ ബിൻ അബ്ദുല്ല അൽ ഖത്തന്റെ നേതൃത്വത്തിലുള്ള ബഹ്‌റൈനിലെ ഹജ്ജ് മിഷന്റെ എല്ലാ കമ്മിറ്റികളും ബഹ്‌റൈൻ തീർഥാടകർക്കായി അതിലെ എല്ലാ അംഗങ്ങളും നൽകിയ സേവനങ്ങളുടെയും അവർക്ക് ആശ്വാസവും സുരക്ഷിതത്വവും നൽകുന്ന സേവനങ്ങളുടെ ഫലമാണ് ഈ നേട്ടമെന്ന് അൽ മൗദ സ്ഥിരീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം