മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി തനിക്ക് എന്തേലും ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ രാഷ്ട്രീയം വിടാൻ തയ്യാറെന്ന് രാഹുൽ കനാൽ. കഴിഞ്ഞ ദിവസം ഏക്നാഥ് ഷിന്ദെയ്ക്കൊപ്പം ചേർന്ന യുവസേന നേതാവും ആദിത്യ താക്കറെയുടെ ഏറ്റവും അടുത്ത അനുയായിയുമായിരുന്നു രാഹുൽ. സുശാന്ത് സിങ്ങിന്റേയും അദ്ദേഹത്തിന്റെ മുൻ മാനേജൻ ദിഷ സാലിയന്റെയും മരണത്തിൽ രാഹുലിന് പങ്കുണ്ട് എന്ന ആരോപണത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരണത്തിൽ മുഖ്യമന്ത്രിയോട് വിശദാന്വേഷണം ആവശ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
#WATCH | Maharashtra: “I have requested CM Eknath Shinde to conduct a detailed investigation in Sushant Singh Rajput and Disha Salian’s murder case…And if my name comes up in it (involvement in the murder) I am ready to leave politics,” says Rahul Kanal, Yuva Sena leader and… pic.twitter.com/ds3AZFxfrC
— ANI (@ANI) July 2, 2023
Read More: ബ്രസീൽ: മുൻ പ്രസിഡന്റിനെ വിലക്കി കോടതി
സുശാന്ത് സിങ് രാജ്പുതിന്റേയും അദ്ദേഹത്തിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ കേസുമായി ബന്ധപ്പെട്ടാണ് താൻ പാർട്ടിയിൽ ചേർന്നത് എന്ന് നാളെ ജനങ്ങൾ പറഞ്ഞേക്കാമെന്നും, എന്നാൽ തനിക്ക് പറയാനുള്ളത് ഈ വിഷയത്തിൽ അന്വേഷണം നടക്കണമെന്നാണെന്നും രാഹുൽ പറഞ്ഞു. കേസിൽ തൻറെ പേര് ഉയർന്നു വരികയാണെങ്കിൽ തന്നെ ഷൂസ് കൊണ്ടടിക്കാമെന്നും കേസിൻറെ വിശദാന്വേഷണത്തിന് വേണ്ടി ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവസേന സെക്രട്ടറിയും ആദിത്യയുടെ ബന്ധുവുമായ വരുൺ സർദേശായിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടി രാഹുൽ കനാൽ ഒരു മാസം മുമ്പ് യുവസേനയുടെ ഉന്നതകമ്മിറ്റിയിൽ ഗ്രൂപ്പിൽനിന്ന് രാജിവെച്ചിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാവ് അനിൽ പരബുമായുള്ള അഭിപ്രായവ്യത്യാസങ്ങളും രാഹുൽ കനാൽ ചൂണ്ടിക്കാട്ടി. രാഹുൽ യുവസേനയുടെ കോർ കമ്മിറ്റി അംഗമായിരുന്നു. മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ വിദ്യാഭ്യാസ കമ്മിറ്റി അംഗമായും പ്രവർത്തിച്ച അദ്ദേഹം തന്റെ ‘ഐ ലവ് മുംബൈ’ ഫൗണ്ടേഷനിലൂടെ നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം