ഡല്‍ഹി: ഭീം ആര്‍മി തലവനും ദളിത് നേതാവുമായ ചന്ദ്രശേഖര്‍ ആസാദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച നാല് പേരെ പിടികൂടി. ഉത്തര്‍ പ്രദേശിലെ സഹ്രാന്പുര് സ്വദേശികളായ വികാസ്, പ്രശാന്ത്, ലോവിസ് എന്നിവരും ഹരിയാന സ്വദേശി വികാസ് എന്നയാളുമാണ് പിടിയിലായത്. പഞ്ചാബിലെ അംബാല മേഖലയില്‍ നിന്ന് ഇന്ന് വൈകിട്ടാണ് ഇവര്‍ പിടിയിലായത്.
Also read :വടക്കന്‍ പറവൂരില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നിരവധിപേര്‍ക്ക് പരിക്ക്
വ്യാഴാഴ്ച ഉത്തര്‍ പ്രദേശിലെ ദിയോബന്ദ് മേഖലയില്‍ വച്ചാണ് ആസാദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ആസാദ് സഞ്ചരിച്ചിരുന്ന എസ്യുവിക്ക് നേര്‍ക്ക് രണ്ട് തവണ അക്രമികള്‍ വെടിവച്ചു. ഒരു വെടിയുണ്ട ശരീരത്തില്‍ ഉരസി ആസാദിന്റെ വയറിന് പരിക്കേറ്റിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം