ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിലെ പ്രമുഖ സ്നൂക്കർ താരം മജീദ് അലിയെ സ്വദേശമായ പഞ്ചാബിലെ ഫൈസലാബാദിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. ഏഷ്യൻ അണ്ടർ–21ലെ സിൽവർ മെഡൽ ജേതാവാണ് 28കാരനായ മജീദ് അലി. കടുത്ത വിഷാദരോഗത്തിനടിമയായിരുന്നു മജീദ്. മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മജീദ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പാക്കിസ്ഥാനിലെ ഏറ്റവും മികച്ച സ്നൂക്കർ കളിക്കാരിൽ ഒരാളാണ് മജീദ് അലി. നിരവധി രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ മാസം മരിക്കുന്ന രണ്ടാമത്തെ സ്നൂക്കർ കളിക്കാരനാണ് മജീദ്. അടുത്തിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മുഹമ്മദ് ബിലാൽ എന്ന സ്നൂക്കർ കളിക്കാരനും മരിച്ചിരുന്നു.
Also read : കണ്ണൂര്‍ മട്ടന്നൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഫാമിലെ മുഴുവന്‍ പന്നികളെയും കൊല്ലും
കൗമാരകാലത്ത് മജീദിനെ വിഷാദരോഗം ബാധിച്ചിരുന്നതായി അദ്ദേഹത്തിന്റെ സഹോദരൻ ഉമർ പറഞ്ഞു. അടുത്തിടെ അദ്ദേഹത്തിനു വീണ്ടും വിഷാദരോഗം ബാധിക്കുകയായിരുന്നു. മജീദ് ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും സഹോദരൻ ഉമർ പറഞ്ഞു. സംഭവത്തിൽ പാക്കിസ്ഥാൻ ബില്യാഡ്സ് ആന്റ് സ്നൂക്കർ ചെയർമാൻ ആലംഗീർ ഷെയ്ക് അനുശോചനം രേഖപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം