തിരുവനന്തപുരം :കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ.വി.വേണുവും സംസ്ഥാന പൊലീസ് മേധാവിയായി ഷെയ്ഖ് ദർവേഷ് സാഹിബും ചുതലയേറ്റു. ദർബാർ ഹാളിൽ നടക്കുന്ന സർക്കാരിന്റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിനു ശേഷം ഡോ.വി.വേണു ചീഫ് സെക്രട്ടറി ആയി ചുമതല ഏൽക്കും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വിരമിക്കുന്ന ഡിജിപി അനിൽ കാന്തിനു സേന നൽകുന്ന വിടവാങ്ങൽ പരേഡ് രാവിലെ 7.45നു പേരൂർക്കട എസ്എപി ഗ്രൗണ്ടിലും ഔദ്യോഗിക യാത്രയയപ്പ് ഉച്ചയ്ക്കു 12നു പൊലീസ് ആസ്ഥാനത്തും നടന്നു. വൈകിട്ട് അഞ്ചിനു പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചശേഷം പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന് അധികാരം കൈമാറും.
Also read: ട്വിറ്ററിന് 50 ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വൈകിട്ട് അഞ്ചു മണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ച് അഭിവാദ്യം ചെയ്യും. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ധീരസ്മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിക്കും. അതിനുശേഷം ഡിജിപിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. പിന്നീട് സ്ഥാനമൊഴിഞ്ഞ പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും ചേര്‍ന്ന് യാത്രയാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം