ലക്നൗ: അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾക്കിടയിൽ നിന്ന് കുടുംബത്തോടെ സെൽഫി എടുത്ത പോലീസുകാരനെ സ്ഥലം മാറ്റി. സ്ഥലം മാറ്റത്തിന് പുറകെ അന്വേഷണവും ആരംഭിക്കാൻ ഉത്തരവ് വന്നതോടെ പണിപോകുമെന്ന നിലയിലാണ് കാര്യങ്ങൾ. ഉത്തർപ്രദേശിലെ ഉന്നാവിലാണ് സംഭവം. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുകാരനാണ് കുടുംബസമേതം തന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
UP Police sub inspector Ramesh Sahni currently posted in Unnao district landed in soup after pictures of his children flaunting bundles of Rs 500 notes surface on social media. SI Sahni has been shunted to police lines. pic.twitter.com/qgX2Bw5U2d
— Piyush Rai (@Benarasiyaa) June 29, 2023
500 രൂപയുടെ കെട്ടുകൾക്ക് നടുവിലിരുന്നായിരുന്നു ഈ സെൽഫി. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും രണ്ട് മക്കൾക്കുമൊപ്പം രമേശ് സെൽഫി എടുത്തത്.
Read More: വധുവിന്റെ തലമുട്ടിക്കൽ: വനിതാ കമ്മീഷൻ കേസെടുത്തു
2021 നവംബർ പതിനാലിന് എടുത്ത ചിത്രമാണിതെന്നും തന്റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിട്ടിയ പണമാണ് ചിത്രത്തിലുള്ളതെന്നുമാണ് പൊലീസുകാരൻ നൽകിയിരിക്കുന്ന വിശദീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം