ഹജ്ജ്: ആശംസ അറിയിച്ച് യു.എ.ഈ

ദു​ബൈ: ഗൾഫ് കോപ്പറേഷൻ കൗൺസിലിലെ നേതാക്കൾക്ക്​ ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ നേ​ർ​ന്ന്​ യു.​എ.​ഇ ഭ​ര​ണാ​ധി​കാ​രി​ക​ൾ. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രാ​ണ്​ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ച​ത്.

Read More:നാലായിരത്തിലധികം തീർഥാടകരുടെ ഹജ്ജ് ചിലവ് വഹിച്ച് സൗദി രാജാവ്

രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും അ​ഭി​വൃ​ദ്ധി​യും സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​​ണ്ടാ​വ​ട്ടെ എ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ആ​ശം​സി​ച്ചു. ഒ​മാ​ൻ രാ​ജാ​വ്​ സു​ൽ​ത്താ​ൻ ഹൈ​തം, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്, ജോ​ർ​ദാ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ള്ള ര​ണ്ടാ​മ​ൻ എ​ന്നി​വ​രെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ഫോ​ണി​ലൂ​ടെ വി​ളി​ച്ചാ​ണ്​ പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. 

2019ൽ ​ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കി​യ​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ ബലിപെരുന്നാളിന് എത്തുന്നത് ദശലക്ഷങ്ങളാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം