കാലിഫോർണിയയിലെ പർവതങ്ങളിൽ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങൾ ജനുവരിയിൽ മലകയറ്റത്തിനിടെ കാണാതായ ബ്രിട്ടീഷ് നടൻ ജൂലിയൻ സാൻഡേഴ്സന്‍റെ ശരീരാവശിഷ്ടങ്ങള്‍ കാലിഫോര്‍ണിയ മലനിരകളില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചു.മലകയറ്റത്തിനെത്തിയ വിനോദസഞ്ചാരികളാണ് ഇത് കണ്ടെത്തി പൊലീസിനെ അറിയിച്ചത്. സാൻ ഗബ്രിയേൽ പർവതനിരകളിലെ ബാൽഡി ബൗൾ പ്രദേശത്ത് ജനുവരി 13 നാണ് സാന്‍ഡ്സിനെ കാണാതായത്.
ശക്തമായ കൊടുങ്കാറ്റിലും മണ്ണിടിച്ചിലും ഹിമപാതത്തിലും അന്ന് സാന്‍ഡ്സിനു വേണ്ടിയുള്ള തെരച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം അദ്ദേഹം എങ്ങനെ മരണപ്പെട്ടു എന്നത് സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ലെന്ന് സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്‍റ് വെളിപ്പെടുത്തി.
ട്രക്കിംഗും സഞ്ചാരവുമൊക്കെ എന്നും ജൂലിയന്‍ സാന്‍ഡോഴ്സന്‍റെ ഇഷ്ട വിനോദങ്ങളായിരുന്നു. ഓസ്‌കാർ പുരസ്‌കാരം നേടിയ ചലച്ചിത്രം- എ റൂം വിത്ത് എ വ്യൂ , ടിവി നാടകങ്ങളായ 24, സ്മോൾവില്ലെയിലെയും വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു സാന്‍ഡ്സ്. ഡാനിയൽ ക്രെയ്ഗിനൊപ്പം 2011ല്‍ പുറത്തിറങ്ങിയ ദി ഗേൾ വിത്ത് ദി ഡ്രാഗൺ ടാറ്റൂ മികച്ച പ്രതികരണം നേടി.
യോർക്ക്ഷെയറിലെ ഒട്ട്‌ലിയിലാണ് ജൂലിയന്‍റെ ജനനം. ഹാംഷെയര്‍ ലോർഡ് വാൻഡ്‌സ്‌വർത്ത് കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സാൻഡ്‌സ് ദി കില്ലിംഗ് ഫീൽഡ്സ് എന്ന സിനിമയിലൂടെയാണ് തന്‍റെ അഭിനയ ജീവിതം തുടങ്ങിയത്.
1985-ൽ ഇഎം ഫോർസ്റ്ററിന്‍റെ എ റൂം വിത്ത് എ വ്യൂ എന്ന നോവല്‍ സിനിമയാക്കിയപ്പോള്‍ മറ്റൊരു ക്യാരക്ടറായ റൂപർട്ട് എവററ്റിനൊപ്പം നായക പ്രാധാന്യമുള്ള വേഷം നല്‍കാന്‍ സംവിധായകൻ ജെയിംസ് ഐവറിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവന്നില്ല.
എഡ്വേർഡിയൻ കാലഘട്ടത്തെ ആസ്പദമാക്കി ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി ചിത്രീകരിച്ച പശ്ചാത്തലമാക്കിയ ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായി. ഓസ്കാർ, ബാഫ്ത, ഗോൾഡൻ ഗ്ലോബ് അവാർഡുകള്‍ ചിത്രത്തെ തേടിയെത്തി. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അതിന്‍റെ എക്കാലത്തെയും മികച്ച 100 ചിത്രങ്ങളിലൊന്നായിഎ റൂം വിത്ത് എ വ്യൂ തെരഞ്ഞെടുത്തു.
ഹോളിവുഡിലേക്ക് ചേക്കേറുന്നതിന് മുന്‍പ് കെൻ റസ്സലിന്‍റെ സൈക്കോളജിക്കൽ ത്രില്ലർ ഗോതിക്കിൽ ഇംഗ്ലീഷ് പ്രണയ കവിയായ പെർസി ബൈഷെ ഷെല്ലിയെ, സാൻഡ്സ് അവിസ്കമരണീയമാക്കി. 1989-ലെ ഹൊറർ ചിത്രമായ വാർലോക്കിലും അതിന്‍റെ രണ്ടാംഭാഗത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തു.
അരാക്‌നോഫോബിയ, ബോക്‌സിംഗ് ഹെലീന, ലവിംഗ് ലാസ് വെഗാസ് എന്നിവയും സാന്‍ഡ്സിന്‍റെ ബിഗ് സ്ക്രീന്‍ ക്രെഡിറ്റുകളില്‍ പെടുന്നു. ആക്ഷൻ-കോമഡി ചിത്രമായ ദി മെഡാലിയനിൽ ജാക്കി ചാനൊപ്പം അഭിനയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം