കാഞ്ഞങ്ങാട്: വ്യാജരേഖ ചമച്ച കേസിലെ പ്രതി കെ.വിദ്യക്കെതിരെയുള്ള നീലേശ്വരത്തെ കേസിൽ പോലീസ് 41 സി.ആർ.പി.സി. നോട്ടീസിന്റെ പകർപ്പ് വെച്ചില്ല. ഹൊസ്ദുർഗ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിനൊപ്പമാണ് പകർപ്പ് ഹാജരാകാത്തത്. പകർപ്പ് എവിടെയെന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പോലീസുകാർ കൈമലർത്തി. പകർപ്പ് വയ്ക്കാത്തത് എടുത്തുപറഞ്ഞ ഉത്തരവിൽ, അറസ്റ്റിന്റെ കാരണം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഇത് കോടതിയെ അസംതൃപ്തിപ്പെടുത്തുന്നുവെന്നും വ്യക്തമാക്കി. വിദ്യക്ക് 30 വരെ ഇടക്കാല ജാമ്യം അനുവദിച്ചു. 30-ന് കോടതിയിൽ വീണ്ടും ഹാജരാകണം.
41 സി.ആർ.പി.സി. നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് തന്റെ കക്ഷി നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരായതെന്നും ഏഴുവർഷംവരെ തടവ് ലഭിക്കാവുന്ന വകുപ്പാണ് വിദ്യക്കെതിരെയുള്ളൂവെന്നതിനാൽ ചോദ്യംചെയ്ത് വിട്ടയക്കേണ്ട കാര്യമേയുള്ളൂവെന്നുമായിരുന്നു വിദ്യയുടെ അഭിഭാഷകന്റെ വാദം. അസി. പബ്ലിക് പ്രോസിക്യൂട്ടർ എസ്.എഫ്.അർലിനും 41 സി.ആർ.പി.സി. നോട്ടീസിനെ പ്രതിപാദിച്ചു.
Also read : പുടിൻ പണി തുടങ്ങി; യുക്രൈനിൽ മിസൈൽ പെരുമഴ , കുഞ്ഞടക്കം നാല് മരണം. നിരവധി പേർക്ക് പരിക്ക്
ആ സമയത്താണ് നോട്ടീസ് എവിടെയെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചത്. അങ്ങനെയൊരു നോട്ടീസ് കോടതിയിലെത്തിയില്ല. ചോദ്യംചെയ്ത് വിടേണ്ട ഒരാളെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ, റിമാൻഡ് റിപ്പോർട്ടിൽ അതിനുള്ള കാരണം വിശദമായി പറഞ്ഞിട്ടില്ല. അതേസമയം അന്വേഷണവുമായി പരിപൂർണ സഹകരണം വിദ്യയിൽ നിന്നുണ്ടായില്ലെന്നും അതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയതെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം