കൂത്തുപറമ്പ്: താലൂക്ക് ആശുപത്രിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റിൽ. കൂത്തുപറമ്പ് ഗവ.താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണയിലെ കൊച്ചുകണ്ടത്തിൽ ഡാനിയ(47)ലാണ് അറസ്റ്റിലായത്.
മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. പെൺകുട്ടി സഖി വൺ സ്റ്റോപ് സെന്ററിന്റെ ഹെൽപ് ലൈൻ നമ്പറിൽ പരാതിപ്പെട്ടു. തുടർന്ന് സഖി വൺ സ്റ്റോപ്പ് സെന്ററിൽനിന്നു പൊലീസിനെ അറിയിച്ച് കേസ് റജിസ്റ്റർ ചെയ്തു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡാനിയേലിനെ വൈദ്യ പരിശോധനയ്ക്കുശേഷം കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം