തിരുവനന്തപുരം: നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങുകയാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് നിർമാണ കമ്പനിയായ കോക്കോണിക്സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയില്‍ നടക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.
ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള കെല്‍ട്രോണ്‍, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങള്‍ക്കൊപ്പം പ്രമുഖ ഐടി കമ്പനിയായ യുഎസ്ടി ഗ്ലോബലും ചേര്‍ന്നുള്ള കമ്പനിയായ കോക്കോണിക്സ് നേരത്തെ പുറത്തിറക്കിയ ഏഴ് മോഡലുകള്‍ക്ക് പുറമേയാണ് പുതിയ നാല് മോഡലുകള്‍ കൂടി അവതരിപ്പിക്കുന്നത്. ഇതില്‍ രണ്ട് മോഡലുകള്‍ കെല്‍ട്രോണിന്റെ പേരിലായിരിക്കും വിപണിയിലിറക്കുക. അതില്‍ ഒന്ന് മിനി ലാപ്ടോപ്പാണ്. എല്ലാ മോഡലുകള്‍ക്കും ബിഐഎസ് സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്.
2019ല്‍ ഉത്പാദനം ആരംഭിച്ച ശേഷം ഇതിനകം 12500 ലാപ്ടോപ്പുകള് വില്‍പ്പന നടത്തിയായി മന്ത്രി പറഞ്ഞു. ഓഹരി ഘടനയില്‍ മാറ്റം വരുത്തിയതോടെ സംസ്ഥാനത്തെ ആദ്യത്തെ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കോക്കോണിക്സ് മാറി. കെല്‍ട്രോണ്‍, കെഎസ്ഐഡിസി എന്നീ സ്ഥാപനങ്ങള്‍ക്ക് 51% ഓഹരിയും യുഎസ്ടി ഗ്ലോബലിന് 47% ഓഹരിയുമാണ് കമ്പനിയിലുള്ളത്. രണ്ട് ശതമാനം ഓഹരികള്‍ ഐടി വകുപ്പ് ശുപാര്‍ശ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കാണ്. പ്രവര്‍ത്തന സ്വയം ഭരണാവകാശമുള്ള സ്ഥാപനമായിരിക്കും കോക്കോണിക്സ് എന്നും മന്ത്രി അറിയിച്ചു.
Also read: ലിഫ്റ്റില്‍ കാല് കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ് ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വഴിയും ലാപ്ടോപ്പുകള് വാങ്ങാനാകും. 2018ല്‍ രൂപീകരിച്ച കോക്കോണിക്സ് നിലവില്‍ ലാപ്ടോപ്പുകള്‍ക്ക് പുറമേ മിനി പിസി, ഡെസ്ക്ടോപ്പുകള്‍, സെര്‍വറുകള്‍, ടാബ്ലെറ്റുകള് എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. പ്രതിവര്‍ഷം രണ്ട് ലക്ഷം ലാപ്ടോപ്പുകള് ഉത്പാദിപ്പിക്കാനുള്ള ശേഷി മണ്‍വിളയിലെ പ്ലാന്റിനുണ്ട്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും കമ്പനിക്കുണ്ട്. മണ്‍വിളയിലെ കോക്കോണിക്സ് പ്ലാന്റ് വ്യവസായ മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന് ബില്ല, ഓഫിസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആനി ജൂല തോമസ്, കെല്‍ട്രോണ്‍ എം.ഡി. നാരായണ മൂര്‍ത്തി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം