ന്യൂഡൽഹി: ഡൽഹിയിൽ തോക്കുചൂണ്ടി രണ്ട് ലക്ഷം രൂപ കവർന്നു. പ്രഗതി മൈതാനിലെ അടിപ്പാതയിൽ വെച്ചാണ് കാർ തടഞ്ഞു നിർത്തി കവർച്ച ചെയ്തത്. ശനിയാഴ്ച ഉച്ചയോടെ ഗുരുഗ്രാം ദേശീയപാതയിലാണ് കവർച്ച നടന്നത്.
ബൈക്കിലെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. കവർച്ചയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ആരുടെ പണമാണ് നഷ്ടപ്പെട്ടതെന്ന കാര്യം ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടില്ല. പ്രതികൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
Read More:നടി ശർമിളി അമ്മയാകാൻ ഒരുങ്ങുന്നു
ഹെൽമറ്റ് ധരിച്ച അക്രമികളിലൊരാൾ തോക്ക് ചൂണ്ടി ഡ്രൈവറെ ഭീഷണിപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. മറ്റൊരാൾ കാറിന്റെ പിൻസീറ്റിൽ നിന്ന് ബാഗ് എടുത്ത് ബൈക്കില്‍ മറ്റുള്ളവരോടൊപ്പം കയറിപ്പോകുന്നതും വീഡിയോയിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















