ചിരിയുടെയും ആത്മബന്ധത്തിന്റെയും നിമിഷങ്ങൾ സമ്മാനിച്ച്, നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ മ്യൂസിക്കൽ ഷോയുടെ പ്രത്യേക പ്രദർശനം സമർപ്പിച്ചു നിത അംബാനി. നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ നടത്തിയ പ്രത്യേക പ്രദർശനത്തിൽ റിലയൻസ് ഫൗണ്ടേഷന്റെ പിന്തുണയുള്ള 18 എൻജിഒകളിൽ നിന്നായി 3400 കുട്ടികളും മുതിർന്ന പൗരന്മാരും പങ്കെടുത്തു.
വാരാന്ത്യത്തിൽ നടന്ന രണ്ട് പ്രത്യേക ഷോകളിൽ, ഭിന്നശേഷിയുള്ള കുട്ടികൾ ഉൾപ്പെടെ, മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് പങ്കെടുത്തത്. റിലയൻസ് ഫൗണ്ടേഷന്റെ എ’ജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ’ പദ്ധതിയുടെ ഭാഗമായാണ് പ്രത്യേക ഷോ നടത്തിയത്.
“സൗണ്ട് ഓഫ് മ്യൂസിക്കിന് ലഭിച്ച മികച്ച പ്രതികരണം, ഇന്ത്യയിലെയും ലോകത്തെയും ഏറ്റവും മികച്ചത് പ്രദർശിപ്പിക്കുക എന്ന എൻഎംഎസിസിയുടെ കാഴ്ചപ്പാട് വീണ്ടും ഉറപ്പിക്കുന്നു. രാജ്യത്തുടനീളമുള്ള കുടുംബങ്ങൾ ഒത്തുചേർന്ന് ഈ മാന്ത്രിക അനുഭവം ആസ്വദിക്കുന്നത് ശരിക്കും ഹൃദയസ്പർശിയാണ്. ഈ മികച്ച മ്യൂസിക്കലിന്റെ ഇന്ത്യയിലെ പ്രദർശനം പൂർത്തിയാകുമ്പോൾ അത് 3,400 നിരാലംബരായ കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കുമായി സമർപ്പിക്കുന്നതിനേക്കാൾ സന്തോഷം മറ്റൊന്നുമില്ല. കല എല്ലാവര്ക്കും പ്രാപ്യമാവേണ്ട ഒന്നാണ്”, നിത അംബാനി പറഞ്ഞു.
മെയ് മാസത്തിലാണ് ‘ദ സൗണ്ട് ഓഫ് മ്യൂസിക്’ ദ ഗ്രാൻഡ് തിയേറ്ററിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചത്. എട്ട് ആഴ്ചത്തെ പ്രദര്ശനത്തോടെ ഏഷ്യയിലെ എക്കാലത്തെയും ദൈർഘ്യമേറിയ പ്രദർശനം എന്ന നേട്ടവും ലഭിച്ചു.
എൻജിഒകളുമായി സഹകരിച്ചുള്ള ഈ പ്രത്യേക ഷോകൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള റിലയൻസ് ഫൗണ്ടേഷന്റെ തുടർച്ചയായ ശ്രമങ്ങളിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പാണ്. ഇഎസ്എ പ്രോഗ്രാമിലൂടെ, റിലയൻസ് ഫൗണ്ടേഷൻ വർഷങ്ങളായി വിവിധ വിദ്യാഭ്യാസ, കായിക സംരംഭങ്ങളിലൂടെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് പിന്തുണ നൽകി വരുന്നു.
2010 മുതൽ, റിലയൻസ് ഫൗണ്ടേഷന്റെ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ (ഇഎസ്‌എ) പ്രോഗ്രാം കുട്ടികളുടെ സമഗ്രവും സമഗ്രവുമായ വികസനത്തിനും അവരുടെ കഴിവുകൾ വളർത്തിയെടുക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി സുസ്ഥിരമായ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു. ഇഎസ്എ പ്രോഗ്രാമിന്റെ ഭാഗമായി, ഓരോ വർഷവും, റിലയൻസ് ഫൗണ്ടേഷൻ ആയിരക്കണക്കിന് നിരാലംബരായ കുട്ടികൾക്ക് ഐപിഎൽ മത്സരം കാണുന്നതുൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.