അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്.
കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ജനങ്ങള്‍ ആരോപിച്ചു. അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
Also read: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് കോട്ടയത്ത് പിടിയിൽ
ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കെട്ടിടമാണിത്. കെട്ടിടം സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ ആളുകളെ അറിയിച്ചിരുന്നുവെന്നാണ് അധികൃതരുടെ വാദം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം