കൊച്ചി: കൊച്ചി മെട്രോയിൽ വാര്‍ഷികത്തോടനുബന്ധിച്ച് ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലഭിച്ചിരിക്കുന്ന പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവുക്കാൾ നൽകിയാണ് ഓഫര്‍. വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമായിട്ടാണ് ഈ ഓഫർ എത്തിയിരിക്കുന്നത്. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
കൊച്ചി മെട്രോയുടെ ഔദ്യോഗിക സൈറ്റില്‍ അഡ്വാന്‍സ് ഗ്രൂപ്പ് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://kochimetro.org എന്ന ഒഫീഷ്യല്‍ സൈറ്റില്‍ ട്രാവല്‍ ഇന്‍ഫര്‍മേഷനിലെ ഗ്രൂപ്പ് ബുക്കിങ് ഉപയോഗിച്ച് അഡ്വാന്‍സ് ബുക്കിങ് നടത്താം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















