ടൈറ്റൻ ജല പേടത്തിലെ അഞ്ച് പേരും മരിച്ചതായി യു എസ് കോസ്റ്റ് ഗാർഡിന്‍റെ സ്ഥിരീകരണം. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധൻ പോൾ-ഹെൻറി നർജിയോലെറ്റ്, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസ് സ്ഥാപകൻ സ്റ്റോക്ക്‌ടൺ റഷ്, പാക് വ്യവസായി ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ ഇവര്‍ക്ക് ഇനി അറ്റ് ലാന്‍റിക് സമുദ്രത്തിന്‍റെ മടിത്തട്ടിൽ അന്ത്യ നിദ്ര. അഞ്ച് പേരും മരിച്ചതായി യു എസ് കോസ്റ്റ് ഗാർഡ് സ്ഥിരീകരിച്ചു. ടൈറ്റാനിക് അവശിഷ്ടത്തിന്‍റെ വില്ലിൽ നിന്ന് ഏകദേശം 1600 അടി ഉയരത്തിൽ ടൈറ്റന്‍റെ അഞ്ച് യുഎസ് നേവി സംഘം കണ്ടെത്തി. ഒരു ശക്തമായ സ്ഫോടനമാകും സംഭവിച്ചത് എന്ന നിഗമനത്തിലാണ് അന്വേഷണസംഘം. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുക ദുഷ്ക്കരമാണ്. ഞായറാഴ്ച കടലാഴങ്ങളിലേക്ക് ഊളിയിട്ട അന്തര്‍വാഹിനിയുമായുള്ള ബന്ധം രണ്ടു മണിക്കൂറോളം കഴിഞ്ഞപ്പോൾ തന്നെ ഉപരിതലത്തിലെ പോളാര്‍ കപ്പലിന് നഷ്ടപ്പെടുകയായിരുന്നു. ആ സമയത്ത് സ്ഫോടന സമാനമായ ഒരു ശബ്ദ വ്യതിയാനം കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്‍റെ ഉടമസ്ഥതയിലുള്ള മിനിവാൻ വലിപ്പമുള്ള അന്തർവാഹിനിയില്‍ ടൈറ്റാനിക് സന്ദര്‍ശനത്തിന് അഞ്ചംഗ സംഘം യാത്ര തിരിച്ചത്. ടൈറ്റൻ തനിയെ മുങ്ങാൻ കഴിയുന്ന ഒരു അന്തർവാഹിനിയല്ല. കനേഡിയൻ ഗവേഷണ കപ്പലായ പോളാർ പ്രിൻസിൽ നിന്നായിരുന്നു ദിശാ നിയന്ത്രണം അടക്കം നടന്നിരുന്നത്, ഞായറാഴ്ച കടലാഴങ്ങളിലേക്ക് ഊളിയിട്ട അന്തര്‍വാഹിനിയുമായുള്ള ബന്ധം രണ്ടു മണിക്കൂറോളം കഴിഞ്ഞപ്പോൾ പോളാര്‍ കപ്പലിന് നഷ്ടപ്പെടുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ കടല്‍ത്തട്ടില്‍ നിന്നും കൂടുതല്‍ ശബ്ദ തരംഗങ്ങള്‍ ലഭിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു. നാല് ദിവസത്തേക്ക് മാത്രമുള്ള ഓക്സിജന്‍ സപ്ളെ ആയിരുന്നു ടൈറ്റനില്‍ ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ നാലാം ദിവസമായ ഇന്നലെ പേടകത്തില്‍ ഓക്സിജന്‍ തീര്‍ന്ന് അത്യാഹിതം സംഭവിച്ചിട്ടുണ്ടാകാം എന്ന നിഗമനത്തിലിരിക്കെ ഇന്നലെ വൈകിട്ടോടെ ടൈറ്റന്‍റെ ലാന്‍റിംഗ് ഫ്രെയിം ആണ് തകർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതോടെ ആശങ്കയുടെയും പ്രതീക്ഷയുടെയും നാല് ദിനരാത്രങ്ങൾ നിരാശയിലേക്കും ദുഖത്തിലേക്കും വഴി മാറി. ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് ഇന്നലെ ഉച്ചയോടെ യുഎസ് കോസ്റ്റ് ഗാര്‍ഡ് പ്രസ്താവന ഇറക്കിയിരുന്നു. പിന്നീട് എത്രയും വേഗം പേടകം കണ്ടെത്തുന്നതിനുള്ള തിരച്ചിലാണ് നടന്നത്. രണ്ടര മൈല്‍ ആഴത്തിൽ അമേരിക്കന്‍ സംസ്ഥാനമായ കണ്ക്ടിക്കട്ടിന്‍റെ രണ്ടിരട്ടി വിസ്തീര്‍ണ്ണത്തില്‍ അതായത് നാല്പതിനായിരം കിലോമീറ്റര്‍ സ്ക്വയര്‍ വിസ്തൃതിയില്‍ ലോകചരിത്രത്തിലെ അസാധാരണമായ ഒരു തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത്
കടലിനടിയിലുള്ള ശക്തമായ സമ്മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് സ്ഫോടക സമാനമായ ദുരന്തം സംഭവിച്ചിരിക്കാനെന്ന് നിഗമനം. ടൈറ്റന്‍റെ ലാന്‍റിംഗ് ഫ്രെയിമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് കൂടുതല്‍ അവശിഷ്ടങ്ങള്‍ കിട്ടി. ഇവ പരിശോധിച്ചതിനെ തുടര്‍ന്നാണ് പൊട്ടിത്തെറി നടന്നേക്കാമെന്ന അനുമാനത്തില്‍ എത്തിയത്. കടലിനടിയില്‍ 4000 കിലോമീറ്റര്‍ വരെ പോകാന്‍ കഴിയുന്ന ജലപേടകമാണ് ടൈറ്റന്‍. ആറര മീറ്റര്‍ നീളത്തില്‍ ഒരു മിനിവാനിന്‍റെ വലിപ്പത്തിലുളള ജലപേടകത്തിന് മണിക്കൂറില്‍ 5.6 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും . കടലിനടിയിലെ സര്‍വ്വേകള്‍ക്കും സിനിമാ ചിത്രീകരണങ്ങള്‍ക്കുമൊക്കെ ഉപയോഗിച്ചിട്ടുള്ള വാഹനമാണ്. എട്ടുദിവസത്തെ പര്യടനത്തിന് ഒരാളില്‍ നിന്ന് രണ്ടര ലക്ഷം ഡോളര്‍ അഥവാ ഇന്ത്യന്‍ തുകയില്‍ രണ്ട് കോടി രൂപയാണ് ഓഷ്യന്‍ ഗേറ്റ് ഈടാക്കിയിരുന്നത്. അപകട വാര്‍ത്തകള്‍ പുറത്തു വന്നതോടെ വല്യ രീതിയിലുള്ള വിമര്‍ശനങ്ങളാണ് കമ്പനിക്കെതിരെ പുറത്ത് വന്നിട്ടുള്ളത്. 4000 മീറ്റര്‍ ആഴത്തില്‍ 13,200 അടി വരെ പോകാന്‍ കഴിവുള്ള ടൈറ്റന്‍ പുനര്‍ നിര്‍മ്മാണത്തിന് ശേഷം ഡെപ്ത് റേറ്റിംഗ് 3000 മീറ്റര്‍ ആയി കുറഞ്ഞിരുന്നു. കാര്‍ബണ്‍ഫൈബറും ടൈറ്റാനിയവും ഉപയോഗിച്ച് നിര്‍മ്മിച്ച ടൈറ്റന്‍റെ പുനര്‍ നിര്‍മ്മാണം തിരിച്ചടിയായെന്നാണ് നിരീക്ഷണം.
ഉണ്ടായത് അനാസ്ഥയും സുരക്ഷാ വീഴ്ചയും
ആമസോണില്‍ നിന്ന് വാങ്ങിയ വിലകുറഞ്ഞ വീഡിയോ ഗെയിം കണ്‍ട്രോളര്‍ ആണ് ടൈറ്റന്‍ പേടകം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടൈറ്റനകത്തിരുന്ന് വീഡിയോ ഗെയിം കണ്‍ട്രോളര്‍ ഉപയോഗിച്ച് സ്റ്റോക്ടന്‍ റഷ് പേടകം നിയന്ത്രിക്കുന്നത് പരിചയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മദര്‍ഷിപ്പായ പോളാര്‍ പ്രിന്‍സുമായി ടൈറ്റനെ ബന്ധിപ്പിച്ചിരുന്നത് ഈ കണ്‍ട്രോളര്‍ ഉപയോഗിച്ചായിരുന്നു. ഈ ഉപകരണത്തിന് 4000 മീറ്റര്‍ താഴ്ചയില്‍ ഒരു ജലപേടകം നിയന്ത്രിക്കാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അന്തരീക്ഷ മര്‍ദ്ദത്തേക്കാള്‍ 400 ഇരട്ടി മര്‍ദ്ദമാണ് കടലിനടിത്തട്ടില്‍. ഈ മര്‍ദ്ദ വ്യത്യാസത്തില്‍ ദിശാ നിര്‍ണ്ണയ യന്ത്രമടക്കം പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ യാത്രയ്ക്കുമുന്‍പ് ഇത്തരം റിസ്ക് ഫാക്ടേഴ്സ് യാത്രക്കാരെ ബോധ്യപ്പെടുത്താറുണ്ടെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം