കണ്ണൂർ: ഡോ. പ്രിയ വർഗീസിന്റെ നിയമനവിഷയത്തിൽ ഹൈക്കോടതി വിധി പ്രകാരമുള്ള തുടർനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഡോ. പ്രിയ വർഗീസിന് നിയമനം നൽകാൻ തീരുമാനമെടുത്തപ്പോർ യോഗ്യത മാനദണ്ഡം സംബന്ധിച്ച് യുജിസിയോട് വ്യക്തത ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. കോടതിക്ക് മുമ്പിൽ മാത്രമാണ് യുജിസി മറുപടി നൽകിയത്.
read also: വിദ്യ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയില്‍, ജാമ്യാപേക്ഷ 24ന്
പ്രിയ വർഗീസിന്റെ യോഗ്യത പുനഃപരിശോധിക്കണമെന്ന സിംഗിൾ ബെഞ്ച് വിധിയുമായി ബന്ധപ്പെട്ട നടപടികൾ സർവകലാശാല പൂർത്തിയാക്കിയിട്ടുണ്ട്. പട്ടികയിൽ ഒന്നാം സ്ഥാനത്ത് പ്രിയ വർഗീസാണ്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം നിയമനനടപടിയിലേക്ക് കടക്കുമെന്നും പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം