യുഎസ് സന്ദര്‍ശനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍സമയം വൈകിട്ടാണ് കൂടിക്കാഴ്ച. വൈറ്റ് ഹൌസിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് മോദിയെ സ്വീകരിച്ചു. ഇന്ന് വൈകിട്ട് അത്താഴ വിരുന്നില്‍ മോദി പങ്കെടുക്കും.400 ഓളം പ്രമുഖര്‍ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നാണ് സൂചന. തുടര്‍ന്ന് ജോ ബൈഡനുമായി അനൌപചാരിക ചര്‍ച്ചകള്‍ നടത്തും.
വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. യുഎസ് കോണ്‍ഗ്രസിന്‍റെയും സെനറ്റിന്‍റെയും സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. നാളെ യുഎസിലെ ഇന്തോ-അമേരിക്കന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ഇരുവരും ഇന്ന് മാധ്യമങ്ങളെയും കാണും. പ്രതിരോധം,സാങ്കേതികവിദ്യ,ബിസിനസ്സ്, ഇന്നൊവേഷൻ, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ മേഖലകളില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
read also :പാരിസിൽ സ്ഫോടനം; 16 പേർക്ക് പരിക്ക്
ഇന്നലെ വൈകിട്ടോടെവാഷിംഗടണ്‍ ഡിസിയിലെത്തിയ മോദിയ്ക്ക് ഹാര്‍ദ്ദവമായ സ്വീകരണമാണ് വൈറ്റ് ഹൌസ് നല്‍കിയത്. 20-ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിര്‍മ്മിച്ച കരകൌശല വസ്കുവായ അമേരിക്കന്‍ ബൂക്ക് ഗാലി ആണ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും മോദിക്ക് ഔദ്യോഗിക സമ്മാനമായി നല്‍കിയത്. ജോർജ്ജ് ഈസ്റ്റ്മാന്‍റെ ആദ്യത്തെ കൊഡാക് ക്യാമറയുടെ പേറ്റന്റിന്റെ ആർക്കൈവൽ ഫാക്‌സിമൈൽ പ്രിന്‍റ്, അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുടെ ഹാർഡ്‌കവർ ബുക്ക് എന്നിവയ്‌ക്കൊപ്പം വിന്‍റേജ് അമേരിക്കൻ ക്യാമറയും മോദിക്ക് സമ്മാനിച്ചു. സുഹൃത്തുക്കള്‍ കണ്ടുമുട്ടുമ്പോള്‍ എന്ന എന്ന ക്യാപ്ഷനോടു കൂടിയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം