തിരുവനന്തപുരം: മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പാളയം മാസ്കറ്റ് ഹോട്ടലിന് സമീപത്തുള്ള മരത്തിന് മുകളിൽ നിന്ന് കണ്ടെത്തി.
നഗരത്തിലെ വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ച് കുരങ്ങിനെ കണ്ടെന്ന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. മൃഗശാലയിലെ കൂട്ടിലേക്ക് വിടുന്നതിനിടെ ചാടി രക്ഷപ്പെട്ട ഹനുമാൻ കുരങ്ങ് ഒളിച്ചുകളി തുടരുകയാണ്. ആരോഗ്യനില ആശങ്കയിലെന്നും സൂചന.
Read more: നീതി ലഭിക്കുന്നില്ല; തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു
തിരുപ്പതി ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്നെത്തിച്ച ഹനുമാൻ കുരങ്ങ്, കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷണ അടിസ്ഥാനത്തിൽ കൂട് തുറക്കുന്നതിനിടെയാണ് പുറത്തു ചാടിയത്.
മൃഗശാല പരിസരത്തെ മരങ്ങളിൽ കഴിഞ്ഞിരുന്ന പെൺകുരങ്ങിനെ ആകർഷിക്കാനായി ഇണയായ ആണ്‍കുരങ്ങിനെ എത്തിച്ചിരുന്നെങ്കിലും ശ്രമം വിഫലമായിരുന്നു. തുടർന്നാണ് കുരങ്ങ് മൃഗശാല വിട്ട് നാട് ചുറ്റാനിറങ്ങിയത്.
അതേസമയം അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയിലേക്ക് ഹനുമാൻ കുരങ്ങ് മാറിയാൽ മറ്റ് മൃഗങ്ങളുടെയും ആളുകളുടെയും ഉപദ്രവങ്ങളും കുരങ്ങിന് നേരിടേണ്ടിവരും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















