തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി. കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ ആണ് പിടിയിലായത്.
read also: ഗുരുവായൂരില്‍ ലോഡ്ജില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടികളുടേത് കൊലപാതകമെന്ന് റിപ്പോര്‍ട്ട്
രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. 100 കോടി രൂപ അക്കൗണ്ടിൽ ഇടണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങും എന്നായിരുന്നു സന്ദേശം. സന്ദേശമയക്കാൻ ഉപയോഗിച്ച ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ നേരത്തെ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് അജയകുമാർ.
പൊലീസ് ഹൈടെക് സെല്ലിൽ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിൽ കാട്ടാക്കട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















