തൃശൂർ: മലയാളി യുവാവ് അർമേനിയയിൽ കുത്തേറ്റ് മരിച്ചു. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
Read more: പ്ലസ്ടു കോഴക്കേസ്; കെ.എം ഷാജിക്കെതിരായ ഇ.ഡി കേസ് റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം സ്വദേശിയായ വീസ ഏജൻസിയുടെ സഹായികളാണു കൊലപ്പെടുത്തിയതെന്നാണു സംശയം. പുലർച്ചെയാണ് മരണം സംഭവിച്ചതെന്ന് വീട്ടിൽ വിവരം ലഭിച്ചു. സൂരജിന്റെ സുഹൃത്തായ ചാലക്കുടി സ്വദേശി ലിജോ പോളിനും കുത്തേറ്റു. ഇയാൾ ആശുപത്രിയിലാണ്.
അർമേനിയയിൽനിന്നു യൂറോപ്പിലേക്ക് മാറുന്ന വീസ സംബന്ധിച്ച കാര്യം ചോദിക്കാനെത്തിയപ്പോഴാണ് ആക്രമണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















