തിരുവനന്തപുരം : മോൻസൺ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിൽ പീഡനം നടക്കുമ്പോൾ കെ സുധാകരൻ വീട്ടിലുണ്ടായിരുന്നെന്ന അതിജീവിതയുടെ മൊഴി ഗൗരവമുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മോൻസൺ മാവുങ്കൽ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്സോ കേസിലെ കുട്ടിതന്നെ പറഞ്ഞിട്ടുണ്ട്. വിവരമറിഞ്ഞിട്ടും സഹായിച്ചില്ലെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പോക്സോ കേസുമായി ബന്ധപ്പെട്ടും സുധാകരനെ ചോദ്യംചെയ്യേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പറയുന്നത്. സുധാകരൻ അവിടെ ഉള്ളപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പറയുന്നത്. ആ കേസിലാണ് മോൻസണെ ശിക്ഷിച്ചത്. വളരെ ഗൗരവകരമായ അവസ്ഥയിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങുന്നത് എം വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമ സ്വാതന്ത്ര്യത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അത് കേരളവുമായി താരതമ്യം ചെയ്യാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ അർത്ഥത്തിലും പത്രസ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് സിപിഐ എം നിലപാട്. അന്ന് അവസരവാദപരമായ നിലപാട് സ്വീകരിച്ചവരെല്ലാം ഇന്ന് മാധ്യമസ്വാതന്ത്ര്യത്തിന്റെ പ്രധാനപ്പെട്ട വക്താക്കളായി വരുന്നുവെന്നുള്ളത് നല്ലത്. മാധ്യമപ്രവർത്തകർക്കും എല്ലാവർക്കും ഒരു നീതിയാണ്.
read also: പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ യുപിഎസ്സി യോഗം ഡൽഹിയിൽ
സർക്കാരിനെയും എസ്എഫ്ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ല. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങൾ ഇവന്റ് മാനേജ് മെന്റിന്റെ ഭാഗമായി പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ്. ഇത്രയും കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങൾ ലോകത്തെവിടെയുമില്ല – എം വി ഗോവിന്ദൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം