കൊല്ലം: കുണ്ടറയിൽ ഒരു ആൺകുട്ടിയേയും പെൺകുട്ടിയേയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോളശ്ശേരി സ്വദേശിയായ 15 കാരനും പുത്തൻകുളങ്ങര സ്വദേശിനിയായ 15 കാരിയുമാണ് മരിച്ചത്.
മാമൂടിനും കേരളപുരത്തിനും ഇടയിൽ വെച്ചാണ് സംഭവമുണ്ടായത്. പുനലൂർ കൊല്ലം മെമുവാണ് വിദ്യാർത്ഥികളെ ഇടിച്ചത്.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
കൊല്ലം – ചെങ്കോട്ട റെയിൽ പാതയിൽ രാത്രി 8.50നാണ് അപകടമുണ്ടായത്. ഇരുവരും ട്രെയിനിനു മുന്നിൽ ചാടിയതാണോയെന്ന സംശയവും ഉയരുന്നുണ്ട്. അപകമുണ്ടായ ഉടൻ ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















