പത്തനംതിട്ട: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി രാജൻ (60) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് ഉച്ചയോടുകൂടിയാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ട ജില്ലയുടെ പ്ലാന്റേഷൻ മേഖലയുൾപ്പെടുന്ന കോന്നി, റാന്നി മേഖലകളിലെല്ലാം തന്നെ പകർച്ചപ്പനി വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. ഇതിനെതിരായ പ്രചതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് എലിപ്പനി ബാധിച്ച് ഇപ്പോൾ ഒരാൾ മരിച്ചിരിക്കുന്നത്.
Read more: തൃശൂരിൽ ബാങ്കില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേൽ പെട്രോളൊഴിച്ചു
സംസ്ഥാനത്ത്, ഇതുവരെ അഞ്ച് എലിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. കൂടാതെ, 43 പേർക്ക് ചിക്കൻപോക്സ്, 17 പേർക്ക് മഞ്ഞപ്പിത്തം, രണ്ടുപേർക്ക് മലേറിയ എന്നിവയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ, സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചും ഒരാള് മരിച്ചു. പാലക്കാട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ജിനുമോന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















