മനുഷ്യന്റെ പ്രത്യുൽപാദന വ്യവസ്ഥയിൽ നിർണ്ണായക ചുവട് വെയ്പുമായി ശാസ്ത്ര ലോകം . അമേരിക്കയിൽ നിന്നും ബ്രിട്ടണിൽ നിന്നുമുള്ള ശാസ്ത്രജ്ഞരുടെ സംയുക്ത ഗവേഷക സംഘമാണ് അണ്ഡ ബിജ സങ്കലനത്തിലൂടെയല്ലാതെ സിന്തറ്റിക് മനുഷ്യ ഭ്രൂണം വികസിപ്പിച്ചത് . ബോസ്റ്റണിൽ അന്താരാഷ്ട്ര മൂലകോശ ഗവേഷണ സൊസൈറ്റിയുടെ വാർഷിക യോഗത്തിലാണ് കണ്ടുപിടുത്തത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായത്. മൂലകോശങ്ങളിൽ നിന്നാണ് മൂന്ന് കോശപാളിയുള്ള ഭൂണ രൂപങ്ങൾ വികസിപ്പിച്ചത്.
തലച്ചോർ , ഹൃദയമിടിപ്പ് ഇവയൊക്കെ രൂപപ്പെടുന്നതിനു മുൻപുള്ള ഏറ്റവും പ്രാഥമിക ഘട്ടത്തിലുള്ള ഭ്രൂണമാണ് ലബോറട്ടറിയിൽ വികസിപ്പിച്ചത്. മനുഷ്യന്റെ പരിണാമത്തിലെ ആദ്യഘട്ട ഭ്രൂണങ്ങളുമായി സാമ്യമുള്ള ഈ മാതൃകാ ഭ്രൂണങ്ങള്‍ ജനിതക വൈകല്യങ്ങളുടെയും ആവര്‍ത്തിച്ചുള്ള ഗര്ഭമലസലിന്റേതുമടക്കം ജീവശാസ്ത്രപരമായ കാരണങ്ങളിലേക്ക് വഴിതെളിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇവ യഥാർത്ഥ മനുഷ്യ ഭ്രൂണമല്ലെന്നും അതിലേക്ക് എത്തിച്ചേരാനുള്ള നിർണ്ണായക ചുവട് വെയ്പാണെന്നും അന്വേഷണത്തിൽ പങ്കാളികളായ കേംബ്രിഡ്ജ് സർവ്വകലാശാലയിലെ എഞ്ചിനീയറിംഗ് വിഭാഗം ശാസ്ത്രജ്ഞര്‍ കരുതുന്നു.
കഴിഞ്ഞ വര്‍ഷം ഇസ്രയേലിലെ വൈസ് മെന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ എലിയുടെ കൃത്രിമ ഭ്രൂണം നിര്‍മ്മിച്ചിരുന്നു. ഗുരുതരമായ നിരവധി ധാര്‍മ്മിക നിയമപ്രശ്നങ്ങളും ഉയര്‍ത്തുന്നതാണ് പുതിയ കണ്ടെത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം