കൊച്ചി: എറണാകുളം ആലുവയിൽ യാത്രക്കാരിയെ രാത്രി വഴിയിൽ ഇറക്കിവിട്ട ബസ് കണ്ടക്ടറുടെ ലൈസൻസ് റദ്ദാക്കി. എറണാകുളം ആലുവ – തൃപ്പൂണിത്തുറ റൂട്ടിലോടുന്ന ജോസ്കോയെന്ന ബസിന്റെ കണ്ടക്ടർ സജു തോമസിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
Read more: മോൻസൻ മാവുങ്കൽ കേസ്; കെ.സുധാകരനെതിരായ പരാതി ഇ ഡി അന്വേഷിക്കും
20 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ആലുവ ജോയിന്റ് ആർ ടി ഒ യുടേതാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയാണ് ആലുവ സർക്കാർ ആശുപത്രി പരിസരത്ത് യാത്ര അവസാനിപ്പിക്കുന്നുവെന്നറിയിച്ച് നാദിറയെന്ന സ്ത്രീയെ കണ്ടക്ടർ ബസിൽ നിന്നും ഇറക്കിവിട്ടത്. ഇവർക്ക് സ്വകാര്യ ബസ് സ്റ്റാൻഡിലേക്കാണ് പോകേണ്ടിയിരുന്നത്. ഇവർ നൽകിയ പരാതിയിലാണ് ഉദ്യോഗസ്ഥരുടെ നടപടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















