ഇൻസ്റ്റഗ്രാമിൽ 2.4 മില്യൺ ഫോളോവേഴ്സ് … യൂ ട്യൂബിൽ 3.ടി മില്ല്യൺ … മോജിൽ 6.7 മില്യൺ …. പറഞ്ഞു വരുന്നത് ബോളിവുഡ് – ഹോളിവുഡ് താരങ്ങളെയോ സാംസ്കാരിക- രാഷ്ട്രീയ സിംഹങ്ങളെ കുറിച്ചോ ഒന്നുമല്ല… ട്രാൻസ് വ്യക്തിത്വമായത് കൊണ്ടു മാത്രം അവഗണനയുടെ പടുകുഴിയിൽ വീണ് …. അവിടെ നിന്ന് വെള്ളിവെളിച്ചത്തിന്റെ താര .പദവിയിലേക്കുയർന്ന ഇന്ത്യൻ ട്രാൻസ് മോഡൽ ഖുഷി ഷെയ്ക്കിനെ കുറിച്ചാണ് … അറപ്പുളവാക്കുന്ന നോട്ടങ്ങളും കുത്തുവാക്കുകളും പെരുമാറ്റങ്ങളും തന്നോടുള്ള ആരാധനയായി മാറിയതിലെ കടമ്പകളും കഠിനശ്രമങ്ങളും ഖുഷിക്ക് ഓര്‍മ്മച്ചെപ്പില്‍ അടച്ചുവെച്ച നോവുകളാണ്
ഖുഷി എന്ന സന്തോഷം
ട്രാന്‍സ് ചൈല്‍ഡ് ആയി 94 നവംബറില്‍ മുംബെയിലെ താനെയിലാണ് ജനനം. കുഞ്ഞ് ജനിച്ച് ആദ്യത്തെ അമ്പരപ്പ് മാറിയപ്പോള്‍ തന്റെ ജനനത്തില്‍ രക്ഷിതാക്കള്‍ സന്തോഷിച്ചുവെന്നാണ് ഖുഷിയുടെ വാക്കുകള്‍.. നപുംസക കുഞ്ഞാണെന്ന വാസ്തവം മറച്ച് വെച്ച് ആണ്‍കുട്ടിയായി തന്നെ വളര്‍ത്തി.കൌമാരത്തിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ തന്റെ ശരീരത്തിലും മനസിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ അവള് തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. ഈ മാറ്റങ്ങള്‍ ഒപ്പം പഠിച്ച കുട്ടികള്‍ക്ക് മനസിലാക്കാന്‍ വലിയ താമസമുണ്ടായില്ല. പിന്നീട് വിവേചനത്തിന്റെ വേലിയേറ്റമായിരുന്നു ഖുഷിയെ കാത്തിരുന്നത്. പടിഞ്ഞാറൻ ഇന്ത്യൻ നഗരമായ മുംബൈയിൽ ഒരു ട്രാൻസ് വ്യക്തിയായി വളരുന്നത് ഒട്ടും എളുപ്പമായിരുന്നില്ല. അച്ഛന് കൂടി മരിച്ചതോടെ വീട്ടിലേക്കുള്ള ഏക വരുമാനവുമില്ലാ. ദൈവത്തിന്റെ കുസൃതിയിൽ വ്യക്തിത്വ സംഘർഷ മേൽപ്പിച്ച മുറിവിൽ ഒരു സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടത് ഖുഷി മാത്രമായിരുന്നില്ല അവളുടെ കുടുംബം അപ്പാടെയാണ്…
സല്‍മ ഖാന് എന്ന അതിജീവന വീഥി
അച്ഛന്റെ മരണത്തോടെ ഉപജീവനത്തിനായി അവൾക്ക് ഹൈവേകളിലും ബസ് സ്റ്റോപ്പുകളിലും ഭിക്ഷ യാചിക്കേണ്ടി വന്ന പത്തു വയസുകാരി. പലപ്പോഴും പീഡനവും ദുരുപയോഗവും തളര്‍ത്തിയ ശരീരവും മനസും. പെരുമഴയത്ത് ഭിക്ഷ യാചിച്ച് തളർന്ന് തണുത്തുറഞ്ഞ് ഹൈവേക്കടിയിൽ ചില്ലറകൾ മുറുകെപ്പിടിച്ചിരുന്ന ഒരു സന്ധ്യക്ക് ഭിന്ന ലിംഗത്തിൽ പെട്ട സൽമയുമായുള്ള കണ്ടുമുട്ടൽ അതിജീവനത്തിലേക്കുള്ള പുതു വഴി തുറന്നു .അന്ന് പ്രാദേശിക ലോക് അദാലത്തിലെ ജഡ്ജിയായിരുന്ന സല്‍മയുടെ സഹായത്തോടെ മുംബെയിലെ ഒരു ട്രാന്സ്ജെന്റര് കോളനിയിലേക്ക് സമ്പൂര്‍ണ്ണ കുടുംബത്തെ പറിച്ചു നട്ടു. കുഞ്ഞായിരിക്കുമ്പോഴേ നൃത്തത്തോടുണ്ടായിരുന്ന വല്ലാത്ത കമ്പം.. ആ അഭിനിവേശo പടർന്ന് പന്തലിക്കാനുള്ള വട വൃക്ഷമാവുകയായിരുന്നു ഖുഷിക്ക് സൽമ . മുന്നിൽ നിൽക്കുന്നവരുടെ നോട്ടം ഭയന്ന് നിലത്ത് നോക്കി മാത്രം നൃത്തം ചെയ്തിരുന്ന ദിവസങ്ങൾ ..വിവാഹ വേദികളില്‍ നൃത്തം ചെയ്ത് തുടങ്ങിയ ഖുഷിയില്‍ പിന്നീട് ആത്മവിശ്വാസം നിറക്കുകയായിരുന്നു ടിക് ടോക്കും യൂട്യൂബ് വീഡിയോകളും എല്ലാം. . ഇന്ന് സ്വപ്നം മയങ്ങുന്ന അവളുടെ കൺകോണുകളിൽ നനുത്തുണരുന്ന കണ്ണീർ കണങ്ങളിൽ നിറയുന്നത് തികഞ്ഞ അഭിമാനം കൂടിയാണ്. തനിക്ക് നേരെ ചൂണ്ടപ്പെട്ട ഓരോ വിരലുകളും നോട്ടങ്ങളും ഖുഷിയെ രാകി മിനുക്കിയെടുത്ത ആയുധങ്ങളാക്കി അവൾ മാറ്റി..
വിജയ വീഥിയിലെ ‘ഖുഷി’
ഖുഷി ഇന്ന് ലോകമറിയുന്ന നർത്തകിയും അഭിനേത്രിയുമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യയുടെ ടോപ് മോഡല്‍.. ട്രാന്‍സ് ബ്യൂട്ടി ഇന്ത്യയുടെ ബ്രാന്റ് അംബാസിഡര്‍, യു ട്യൂബ് ഗോള്‍ പ്ലേ ബട്ടണ്‍ പുരസ്കാരം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസര്‍.. . അങ്ങനെ .. ഒരിക്കൽ തന്നെ പുറന്തള്ളിയ സമൂഹം സ്നേഹാദരങ്ങളോടെ ഇന്ന് ചേർത്തു നിർത്തുമ്പോൾ ഖുഷിയുടെ സന്തോഷത്തിന് അതിരുകളില്ല…ബിബിസിയെന്ന ലോക മാധ്യമം ഖുഷി ഷെയ്ക്ക് എന്ന ട്രാന്‍സ് വുമണിലേക്ക് ക്യാമറ തിരിക്കുമ്പോള്‍ ആശ്വാസ കിരണങ്ങള്‍ വന്നു വീഴുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഒരവകാശവും സംരക്ഷിക്കപ്പെടാതെ ഒതുക്കി മാറ്റപ്പെടുന്ന ..പാര്‍ശ്വവല്‍ക്കരണത്തിലൂടെ മാത്രം നടന്നുനീങ്ങുന്ന ഒരു ജന വിഭാഗത്തിലേക്കാണ്.സംഭവിക്കുന്നത് ഖുഷിയെ പോലെ ഒറ്റപ്പെട്ട ചില നക്ഷത്രങ്ങള്‍ മാത്രം. ഖുഷി പറയുന്നു തങ്ങളെ പോലുള്ളവർ അങ്ങനെ എല്ലായിടത്തും ജനിക്കില്ല ഭാഗ്യമുള്ള ഇടങ്ങളിൽ മാത്രമേ ജനിക്കു എന്ന് … അത്തരം ഒരു പിറവിയേയും ഹൃദയത്തിൽ നിന്ന് അകറ്റരുതേയെന്ന് ….
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം