ന്യൂഡല്‍ഹി: ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ കോണ്‍ടെക്‌സ്റ്റ് മെനുവിനോട് കൂടിയ പുതിയ കോളിങ് ബട്ടണ്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്.
ഫീച്ചര്‍ എനേബിള്‍ ചെയ്യുന്നതോടെ വ്യത്യസ്ത കോളിങ് ഐക്കണാണ് തെളിയുക. പുതിയ ഐക്കണ്‍ വഴി പഴയതുപോലെ തന്നെ ഗ്രൂപ്പ് കോളുകള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ കോണ്‍ടെക്‌സ്റ്റ് മെനുവിന്റെ കൂടെയാണ് ഇത് തെളിഞ്ഞുകാണുക.
read more: കണ്ണൂരിലെ ലോറിഡ്രൈവറുടെ കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
ഇതിലൂടെ ഓഡിയോ കോളാണോ വീഡിയോ കോളാണോ വേണ്ടത് എന്ന് തെരഞ്ഞെടുക്കാന്‍ സാധിക്കും.നേരത്തെ രണ്ട് ഓപ്ഷനായാണ് ഈ രണ്ടുകോളുകള്‍ നല്‍കിയിരുന്നത്. പുതിയ അപ്‌ഡേറ്റിലൂടെ മെനു, കോണ്‍ടെക്‌സ്റ്റ് മെനുവായാണ് മാറിയത്. വരും ആഴ്ചകളില്‍ ഇത് കൂടുതല്‍ പേരിലേക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam